Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ'  മെഗാഷോ

program

ന്യൂജെഴ്‌സി: മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിലെ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 16 വൈകുന്നേരം ആറു മണിക്ക് ധനശേഖരണാർത്ഥം ജനങ്ങൾ ഹൃദയത്തിൽ ഏറ്റു വാങ്ങിയ  സുപ്രസിദ്ധ കലാവിസ്മയം 'ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ'  മെഗാഷോ അവതരിപ്പിക്കുന്നു.

മലയാളത്തിന്റെ പ്രിയ ഗായകൻ എംജി. ശ്രീകുമാറും, കാണികളിൽ ചിരിയുടെ വസന്തോത്സവം വിരിയിക്കുന്ന അനുഗ്രഹീത കലാകാരൻ ‍ രമേഷ്പിഷാരടിയും, പ്രസിദ്ധ അഭിനേത്രിയും പ്രമുഖ നർത്തകിയുമായ രമ്യനമ്പീശനും അടക്കം നിരവധി കലാപ്രതിഭകൾ ഈ ഷോയിൽ അണിനിരക്കുന്നു

സ്റ്റാർ എന്റര്‍റ്റൈന്‍മെന്റും ആല്‍ബെര്‍ട്ട് ലിമിറ്റഡും ചേരുന്നു കോർത്തിണക്കിയ ഈ കലാവിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ മുപ്പത്തിയാറു വര്‍ഷത്തെ അസുലഭ അഭിനയ ജീവിതത്തെ ആസ്പദമാക്കി, മോഹന്‍ലാലിന് നല്‍കുന്ന ആദരവായാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.

മോഹൻലാൽ അഭ്രപാളികളിൽ അനശ്വരമാക്കിയ അനവധി ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും,  ഹാസ്യവും കോർത്തിണക്കിയ ഈ മെഗാഷോ വൻ ജനപ്രീതി നേടിയാണ് മുന്നേറുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.

റവ:ഫാ. ബാബു .കെ.മാത്യു : 201 562 6112
ജോബി ജോൺ : 201 321 0045
വറുഗീസ് .പി. ചെറിയാൻ : 551 265 5553
വിനു .വി. കുര്യൻ :551 404 8570

വാർത്ത ∙ജിനേഷ് തമ്പി

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.