Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടു ലാലേട്ടൻ ബൈ  ശ്രീക്കുട്ടൻ’ സ്കാർബ്രോയിൽ 29ന്

to-lalettan

ടൊറന്റോ∙ കാൽഗരിയിലും എഡ്മിന്റനിലും നിറഞ്ഞസദസിനു പാട്ടിന്റെയും നൃത്തത്തിന്റെയും സ്കിറ്റുകളുടെയും അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച  ‘ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ’ ടൊറന്റോയിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം. മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ 36 വർഷത്തെ സംഭാവനകളെ ആദരിക്കുന്നതിനായി ഗായകൻ എം.ജി.ശ്രീകുമാർ നയിക്കുന്ന ‘ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ’ ഷോ ബ്ളൂസഫയർ എന്റർടെയ്ൻമെന്റ് എത്തിക്കുന്നത്. സ്കാർബ്രോയിലെ ഗ്ളോബൽ കിങ് മിനിസ്ട്രിയിൽ ഒക്ടോബർ 29ന് ആണു ഷോ.

to-lalettan-2

മോഹൻലാലിന്റെ സിനിമകളിലെ ഗാനങ്ങൾ, നൃത്തരംഗങ്ങൾ, തമാശകൾ തുടങ്ങിയവ കോർത്തിണക്കുന്നതാണ് ഈ മെഗാ ഷോ. പത്തു വർഷത്തിനുശേഷമാണ് സ്കാർബ്രോ ഇത്തരത്തിൽ ഒരു മലയാളം മെഗാ ഷോയ്ക്ക് വേദിയൊരുക്കുന്നത്. 
എം.ജി.ശ്രീകുമാറിനു പുറമെ സിത്താര ബാലകൃഷ്ണനും രാഹുൽ സത്യനാഥും ഗാനവിരുന്നൊരുക്കുമ്പോൾ രസക്കൂട്ടൊരുക്കാനെത്തുന്നത് രമേഷ് പിഷാരടിയാണ്. രമ്യ നമ്പീശന്റെ സാന്നിധ്യം താരത്തിളക്കത്തിനൊപ്പം നൃത്തച്ചുവടകളും സമ്മാനിക്കും. 

ഷോയുടെ ഒരുക്കങ്ങൾക്കൊപ്പം ടിക്കറ്റ് വിൽപനയും അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ബന്ധപ്പെടേണ്ട നന്പരുകൾ: 416 873 2360, 647 894 2512,  647 705 3289, 647 858 5345.

വാർത്ത∙വിൻജോ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.