Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസ്ട്രിക്ട് സ്‌കൂൾ ബോർഡിലേക്കു ടോജോ തോമസ്

tojo

കലിഫോർണിയ∙ സാൻഫ്രാൻസിസ്‌കോ സിലിക്കൺ വാലി നിവാസികളായ പ്രവാസികൾക്ക് സുപരിചിതനും നോർത്തേൺ കലിഫോർണിയ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും ഫോമയുടെ വെസ്റ്റേണ്‍റീജിയന്‍വൈസ് പ്രസിഡന്റുമായ ടോജോ തോമസ് അലമേഡ കൗണ്ടി കാസ്ട്രോ വാലി ഡിസ്ട്രിക്ട് സ്‌കൂൾ ബോർഡിലേക്കു ജനവിധി തേടുന്നു.

നവംബറിലെ പൊതുതിരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികൾക്ക് നിരവധി സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും കുടുംബാഗങ്ങളുടെയും അനുഗ്രഹാശിർവ്വാദങ്ങളോടെ ടോജോ തോമസ് തുടക്കം കുറിച്ചിരിക്കുന്നു. കൗണ്ടി സ്കൂൾ അധ്യാപകസംഘടനകളുടെ നിർലോഭമായ സഹകരണ വാഗ്ദാനമാണ് ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ടോജോ തോമസ്സിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങളിൽ ഒന്നാമത്.

കഴിഞ്ഞ ഒരു ദശകത്തിലധികമായി മലയാളികളുൾപ്പെടെയുള്ള കലിഫോർണിയയിലെ പ്രവാസിസമൂഹത്തിൽ ടോജോ തോമസ് നടത്തിയ ഇടപെടലുകളാണ് കൂടുതലാളുകളെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ അണിചേരാൻ പ്രേരിപ്പിക്കുന്നതിലെ സുപ്രധാന ഘടകം. നിരവധിയനവധി പ്രവാസികളുടെ പൊതുനന്മ ലാക്കാക്കിയുള്ള പലവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ നാളിതുവരെ പങ്കാളിയായ ടോജോ തോമസ് തുടർന്നുവരുന്ന നാളുകളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ വിദ്യാഭ്യാസരംഗത്ത് അവശ്യം ഉണ്ടാകേണ്ട സമഗ്രമാറ്റങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പുകൊടുക്കുന്നു. നവംബറിലെ തിരഞ്ഞെടുപ്പ് വിജയത്തിനായി തദ്ദേശവാസികളായ എല്ലാ പ്രവാസികളുടെയും പ്രാർത്ഥനകളും സഹായ സഹകരണങ്ങളുമുണ്ടാകുമെന്ന ആത്മവിശാസത്തിലാണ് അദ്ദേഹം തന്റെ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. ഫോമായുടെ വെസ്റ്റേണ്‍റീജിയന്‍വൈസ് പ്രസിഡന്റ്‌ കൂടിയാണ് ഇദ്ദേഹം.

കൂടുതൽ വിവരങ്ങൾക്ക് www.tojo2016.com,

വാർത്ത∙ പന്തളം ബിജു തോമസ്‌, 702 372 7592

Your Rating: