Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാൻസ്ജെൻഡർ വിദ്യാർത്ഥിക്ക് ആൺകുട്ടികളുടെ ബാത്ത് റൂം ഉപയോഗിക്കുന്നതിന് വിലക്ക്

transgender

വെർജീനിയ ∙ ലിംഗമാറ്റ പ്രക്രിയയിലൂടെ ആൺകുട്ടിയായി മാറിയ വിദ്യാർത്ഥി ആൺകുട്ടികളുടെ ബാത്ത് റൂം ഉപയോക്കുന്നതിന് സുപ്രീം കോടതി വിലക്കേർപ്പെടുത്തി.

വെർജീനിയ സ്കൂൾ ബോർഡ് ആൺകുട്ടികളുടെ ബാത്ത് റൂം ഉപയോഗിക്കുന്നത് തടഞ്ഞതിനെതിരെ ഫയൽ ചെയ്ത കേസിൽ ഏപ്രിൽ മാസം ഫോർത്ത് സർക്യൂട്ട് കോടതി വിദ്യാർത്ഥിയായ ഗവിൻ ഗ്രിമ്മിന് അനുകൂലമായ വിധി നൽകിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ സ്കൂൾ ബോർഡ് സമർപ്പിച്ച അപ്പീലിലാണ് ഭൂരിപക്ഷം ജഡ്ജിമാർ അടങ്ങുന്ന പാനൽ സ്കൂൾ ബോർഡിനനുകൂലമായി ഓഗസ്റ്റ് 3ന് വിധി പുറപ്പെടുവിച്ചത്.

ദേശീയ തലത്തിൽ ചർച്ചാവിഷയമായ ഈ കേസ് ട്രാൻസ്ജെൻഡർ വിഭാഗത്തിന് കനത്ത തിരിച്ചടിയാണ്. സുപ്രീം കോടതിയുടെ അവസാന ഉത്തരവ് വരുന്നതുവരെ ഈ വിധി പ്രാബല്യത്തിലുണ്ടാകും. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്നവർ മറ്റുളളവരുടെ സ്വകാര്യതയെ നഷ്ടപ്പെടുത്തുമെന്നാണ് സ്കൂൾ അധികൃതരുടെ വാദം. നാലംഗ സുപ്രീം കോടതി ബഞ്ചിന്റെ ഭൂരിപക്ഷ തീരുമാനത്തോട് മൂന്ന് ജഡ്ജിമാർ വിയോജിപ്പു പ്രകടപ്പിച്ചു.
വെർജീനിയ ഹൈസ്കൂൾ വിദ്യാർത്ഥിയാണ് ഗവിൻ ഗ്രിം. ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളുടെ ബാത്ത് റൂം, ലോക്കർ റൂം ഉപയോഗത്തെക്കുറിച്ചു ദേശീയ തലത്തിൽ സജ്ജീവ ചർച്ച നടക്കുകയാണ്.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: