Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2016-ലെ അവാർഡുകൾ പ്രഖ്യാപിച്ചു.

img-01

ഫിലഡൽഫിയ∙ ഫിലാഡൽഫിയ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിൽ 2016-ലെ അവാർഡുകൾ പ്രഖ്യാപിച്ചു.മൂന്നു കാറ്റഗറികളിലായുള്ള അവാർഡിനു ജോസ് കുന്നേൽ (കമ്മ്യൂണിറ്റി സർവ്വീസ്), മുരളി.ജെ നായർ, (സാഹിത്യം), ജോർജ് തുമ്പയിൽ (പത്രപ്രവർത്തനം) എന്നിവരെ തിരഞ്ഞെടുത്തു.

കമ്മ്യൂണിറ്റി സർവ്വീസ് അവാർഡിനർഹനായ ജോസ് കുന്നേൽ കഴിഞ്ഞ 25 വർഷമായി ഫിലഡൽഫിയായിൽ പ്രാക്ടീസ് ചെയ്യുന്ന അറ്റോർണിയാണ്. ഫിലഡൽഫിയായിലെ ഇന്ത്യാക്കാരുടെ ഇടയിലെ നിറ സാന്നിധ്യമായ ജോസ് കുന്നേൽ നിയമകാര്യങ്ങൾ നടത്താൻ പണമില്ലാത്തവർക്ക് സൗജന്യനിയമ സഹായം നൽകി ഇന്ത്യൻകമ്മ്യൂണിറ്റിയെ സഹായിക്കുന്നുൺട്. ചാരറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ കുന്നേൽ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് നൽകി കൊണ്ടിരിക്കുന്ന സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ അവാർഡ്.

സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്കാണു മുരളി.ജെ നായരെ ട്രൈസ്സ്റ്റേറ്റ് കേരളഫോറം അവാർഡ് നൽകി ആദരിക്കുന്നത്. മാതൃഭൂമിയും കലാകൗമുദിയുമടക്കം കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും അമേരിക്കയിലും ഗൾഫിലുമുള്ള മലയാളം ഇംഗ്ളിഷ് പ്രസിദ്ധീകരണങ്ങളിലും അനേകം ലേഖനങ്ങളും ഫീച്ചറുകളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള മുരളി.ജെനായരുടെ പുസ്തകങ്ങൾ ഇതിഹാസങ്ങളുടെ മണ്ണിൽ (യാത്രവിവരണം), സ്വപ്നഭൂമിക(നോവൽ), നിലാവുപൊഴിയുന്നശബ്ദം, ഹൺടിംഗ്ഡൺ താഴ്‍വരയിലെ സന്ന്യാസിക്കിളികൾ (കഥാസമാഹാരം) എന്നിവയാണ് കൂടാതെ The monsoon mystic എന്ന ഇംഗ്ളീഷ് നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പത്രപ്രവർത്തനത്തിനുള്ള അവാർഡിനർഹനായ ജോർജ്ജ് തുമ്പയിൽ അമേരിക്കയിലെ മലയാള മാധ്യമ രംഗത്ത് പ്രിന്റ്, വിഷ്വൽ, ഓൺലൈൻ മേഖലകളിലെല്ലാം തന്റെതായ സംഭാവനകൾ നൽകിയിട്ടുൺട്. കാൽനൂറ്റാൺട് പിന്നിടുന്ന തുമ്പയിലിന്റെ പത്രപ്രവർത്തനത്തിൽ മലയാളം പത്രം നാഷണൽ കറസ്പോൺട്ന്റ,് ഈ മലയാളി സീനിയർ എഡിറ്റർ, പ്രവാസി ചാനൽ സീനിയർ ആങ്കർ, മനോരമ ഓൺ ലൈൻ കറസ്പോണ്ടന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഒളിംപിക്സും, അന്തർദേശീയ കോൺഫറൻസുകളും റിപ്പോർട്ട്ചെയ്യുവാൻ അവസരം ലഭിച്ചിട്ടുണ്ട്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രോഗ്രാം അവതാരകൻ, നടൻ, സംഘാടകൻ എന്നീ നിലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ചിട്ടുൺട്. ഇന്ത്യ പ്രസ്സ് ക്ലബിന്റെ സ്ഥാപക നേതാക്കളിലൊരാൾ കൂടിയായ ജോർജ്ജ് തുമ്പയിലിനെ ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ആദരിക്കുകയാണ്.

ഫീലിപ്പോസ് ചെറിയാൻ ചെയർമാനായ ഈ വർഷത്തെ ട്രൈസ്റ്റേറ്റ് കേരളാഫോറത്തിൽ തമ്പി ചാക്കോയുടെ നേതൃത്വത്തിൽ ചേർന്ന അവാർഡു കമ്മിറ്റിയിൽ മുൻ ചെയർമാൻന്മാരായ ജോർജ്ജ് ഓലിക്കൽ, ജോബി ജോർജ്ജ്, ജോർജ്ജ് നടവയൽ, ജീമോൻ ജോർജ്ജ,് സുധാ കർത്താ, അലക്സ് തോമസ,് കുര്യൻ രാജൻ, സുരേഷ് നായർ, രാജൻ സാമുവൽ, എന്നിവരാണു് അവാർഡ് നിർണ്ണയം നടത്തിയത.് അവാർഡ് ജേതാക്കളെ സെപ്റ്റംബർ 4 ഞായറാഴ്ച നടക്കുന്ന കേരളാഫോറത്തിന്റെ സംയുക്ത ഓണാഘോഷത്തോടനുബന്ധിച്ചുള്ള പൊതുയോഗത്തിൽ ആദരിക്കും.

വാർത്ത∙ജോർജ് ഓലിക്കൽ 

Your Rating: