Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രിനിറ്റി മാർത്തോമ വിബിഎസ് സമാപിച്ചു

trinity-2

ഹൂസ്റ്റൺ ∙ ട്രിനിറ്റ് മാർത്തോമ ഇടവക സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തി വന്ന വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു. ജൂലൈ 28ന് വ്യാഴാഴ്ച രാവിലെ മുതൽ ആരംഭിച്ച വിബിഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി പരിപാടികൾ ഒരുക്കിയിരുന്നു. നിരവധി അവിസ്മരണീയ അനുഭവങ്ങൾ നൽകിയാണ് ഈ വർഷത്തെ വിബിഎസിന് സമാപനം കുറിയ്ക്കപ്പെട്ടത്.

trinity-9

ജൂലൈ 30ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്കായിരുന്നു സമാപന സമ്മേളനം.

trinity-3

249 കുട്ടികൾ രജിസ്റ്റർ ചെയ്ത് വിബിഎസിൽ 41 അധ്യാപകരും 22 വോളന്റിയേഴ്സിനും ഒപ്പം ഇടവകയിലെ നൂറു കണക്കിന് മുതിർന്നവരും ഒത്തു ചേർന്നപ്പോൾ 3 ദിവസം ട്രിനിറ്റി മാർത്തോമ ദേവാലയത്തിന് ഉത്സവ പ്രതീതിയായിരുന്നു.

trinity-4

ശ്രുതി മനോഹരമായ പാട്ടുകൾ, ക്രാഫ്റ്റുകൾ, ബൈബിൾ കഥകൾ, വിനോദ പരിപാടികൾ, ആക്ഷൻ പാട്ടുകൾ, ഇവയൊക്കെയാൽ സന്തോഷഭരിതമായിരുന്നു വിബിഎസ്.

trinity-vbs-1

അർത്ഥവത്തായ രീതിയിൽ വേദപുസ്തക പഠന ക്ലാസുകളും ക്രമീകരിച്ചപ്പോൾ കുഞ്ഞുങ്ങളുടെ മനസിൽ അവധിക്കാലത്തെ മധുരതരമായ നിറഞ്ഞ ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് വിബിഎസ് സമാപിച്ചത്.

trinity-5

സമാപനദിവസം വിബിഎസിൽ സംബന്ധിച്ച എല്ലാ കുട്ടികളും അധ്യാപകരും വോളന്റിയേഴ്സും പങ്കെടുത്ത സമർപ്പണ ശുശ്രൂഷയിൽ തങ്ങൾ വിബിഎസിൽ കൂടി ദർശിച്ച യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവും കർത്താവുമായി പുനഃപ്രതിഷ്ഠിച്ചപ്പോൾ ഈ വർഷത്തെ വേദാദ്ധ്യായന സ്കൂൾ അർത്ഥ പൂർണമായി.

trinity-6

മൂന്നു ദിവസവും ദേവാലയത്തിൽ എത്തിച്ചേർന്ന മാതാപിതാക്കളും മുതിർന്നവരും തങ്ങളുടെ ഗൃഹാതുരത ചിന്തകളെ തൊട്ടുണർത്തി കേരളീയ ഭക്ഷണ വിഭവങ്ങളുടെ കലവറ ഒരുക്കി കൊണ്ടാണ് വിബിഎസിന് തങ്ങളുടെ പിന്തുണ അറിയിച്ചത്.

trinity-7

പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കൊണ്ടു സമ്പന്നമായിരുന്നു വിബിഎസ് ദിനങ്ങൾ. മുതിർന്നവർക്കായി പ്രത്യേക സെഷനുമുണ്ടായിരുന്നു.

trinity-8

ഈ വർഷത്തെ വിബിഎസിന്റെ വിജയകരമായ നടത്തിപ്പിന് റവ. മാത്യൂസ് ഫിലിപ്പ്(വികാരി) റവ. ഫിലിപ്പ് ഫിലിപ്പ്(അസി. വികാരി) ഷൈനി ജോർജ് (കോർഡിനേറ്റർ) അനിൽ വർഗീസ് (സൺഡേ സ്കൂൾ സൂപ്രണ്ട്) ഷിബി സഖറിയ(അസി. സൂപ്രണ്ട്) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു.

വാർത്ത ∙ ജീമോൻ റാന്നി 

Your Rating: