Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രൈസ്സ്റ്റേറ്റ് കേരളാഫോറം കർഷകരത്നം അവാർഡ് സമ്മാനിച്ചു

karshaka-award

ഫിലഡൽഫിയ∙ വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മികച്ച കർഷകനെ കണ്ടെത്താനുള്ള മത്സരത്തിൽ ബൻസേലം ടൗൺഷിപ്പിൽനിന്നുള്ള എം.എ മാത്യൂ കർഷകരത്നം അവാർഡിന് അർഹനായി.

karshaka-2

ഫിലഡൽഫിയയിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ഓർഗാനിക് കൃഷിയിലേയ്ക്ക് ആകർഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവർഗ്ഗങ്ങളും അമേരിക്കൻ മണ്ണിൽ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കർഷകരത്നം അവാർഡ് ഏർപ്പെടുത്തിയത്.

കൃഷിയിൽ തത്പരരും നിപുണരുമായ നിരവധിപേർ മത്സരത്തിൽ പങ്കെടുത്തിരുന്നു. വിത്തുദ്പാദനം മുതൽ വിളവെടുപ്പുവരെയുള്ള പ്രക്രിയകൾ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിർണ്ണയം നടത്തിയത്.

karshaka-3

മത്സരത്തിൽ പങ്കെടുത്ത കൃഷിത്തോട്ടങ്ങളെല്ലാം തന്നെ മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മലയാളികളുടെ കൃഷിയോടുള്ള ആഭിമുഖ്യം എത്ര വലുതാണെന്ന് കർഷകരത്നം അവാർഡുജേതാവായ എം.എ മാത്യൂവിന്റെ കൃഷിത്തോട്ടത്തിൽനിന്നും മനസ്സിലാക്കമെന്ന് അവാർഡ് കോഡിനേറ്റർ മോഡി ജേക്കബ് പറഞ്ഞു.

kARSHAKA-4

രണ്ടാം സമ്മാനം ബ്രുമ്മാളിൽ നിന്നുള്ള ഏലിയാമ്മ തോമസ് കരസ്ഥമാക്കിയപ്പോൾ ഫിലഡൽഫിയയിൽനിന്നുള്ള രാജൻ സാമൂവലും ശോശാമ്മ ചെറിയാനും മൂന്നാം സ്ഥാനം പങ്കിട്ടു. പ്രോത്സാഹന സമ്മാനം മേരി ചെറിയാനും കരസ്ഥമാക്കി.

ഫിലഡൽഫിയയിലെ അതിഥി റസ്റ്റോറന്റിന്റെ പേരിലുള്ള എവർറോളിംഗ് ട്രോഫി സ്വാമി ഉദിദ് ചൈതന്യയിൽ നിന്ന് എം.എ മാത്യൂ ഏറ്റുവാങ്ങി. കർഷരത്നം സ്പോൺസറായ സജി കരിംകുറ്റിയിൽ ക്യാഷ് അവാർഡ് നൽകി. ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയർമാൻ ഫീലിപ്പോസ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ച സാംസ്ക്കാരിക സമ്മേളനത്തിന് ജീമോൻ ജോർജ്, തോമസ് പോൾ, സുരേഷ് നായർ എന്നിവർ നേതൃത്വം നൽകി. അവാർഡ് കമ്മറ്റി കോഡിനേറ്റർ മോഡി ജേക്കബിനോടൊപ്പം അലക്സ് തോമസ്, ജോർജ് ഓലിക്കൽ, സജി കരിംകുറ്റിയിൽ എന്നിവർ വിധികർത്താക്കളായി പ്രവർത്തിച്ചു.

വാർത്ത∙ ജോർജ് ഓലിക്കൽ 

Your Rating: