Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രൈസ്റ്റേറ്റ് കേരള ഫോറം പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു

tristate

ഫിലഡൽഫിയ∙ വടക്കേ അമേരിക്കയിലെ മുഖ്യ സംഘടനയും ഇതര സംഘടനകളുടെ ഐക്യവേദിയുമായ ട്രൈസ്റ്റേറ്റ് കേരള ഫോറം സെപ്റ്റംബർ 4ാം തിയതി നടത്തുന്ന ഓണാഘോഷ ചടങ്ങിൽ വച്ച് വിവിധ മേഖലകളിൽ തങ്ങളുടേതായ കഴിവുകൾ പ്രകടിപ്പിച്ചിട്ടുളള വ്യക്തികളെ ആദരിക്കുന്നതാണ്.

പ്രവാസ ജീവിതത്തിലെ ജോലിത്തിരക്കിനിടയിലും തങ്ങളുടേതായ കഴിവുകൾ സമൂഹത്തിന് നൽകുകയും ജീവിതത്തിൽ സ്വയം തനതായ മേഖലകളിൽ തങ്ങളുടേതായ പ്രാവീണ്യം തെളിയിക്കുകയും ചെയ്ത വ്യക്തികളെയാണ് പുരസ്കാരങ്ങൾക്കായി ഈ വർഷം പരിഗണിക്കുന്നതെന്നും വർത്തമാനകാല ഘട്ടത്തിൽ അവാർഡുകളുടെ പ്രസക്തി കുറ‍ഞ്ഞു വരുമ്പോഴും അവാർഡ് നിർണയത്തിലെ സുതാര്യത കൊണ്ടും അതിലും ഉപരി അർഹിക്കുന്നവരിൽ എത്തുമ്പോഴുമാണ് പുരസ്കാരങ്ങളുടെ മൂല്യം വർദ്ധിക്കുന്നതെന്നും തമ്പി ചാക്കോ (ചെയർമാൻ, അവാർഡ് കമ്മറ്റി) പറയുകയുണ്ടായി.

ട്രൈസ്റ്റേറ്റ് കേരള ഫോറം സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ തങ്ങളുടേതായ കഴിവുകൾ സംഭാവന ചെയ്ത പ്രതിഭാധനരായ മഹത് വ്യക്തികളെ ആദരിക്കുന്ന ചടങ്ങിന്റെ കമ്മറ്റിയിൽ ഈ വർഷം ഫിലിപ്പോസ് ചെറിയാൻ, തോമസ് പോൾ, സുരേഷ് നായർ, അലക്സ് തോമസ്, ജോബി ജോർജ്, സുധാ കർത്താ, ജോർജ് ഓലിക്കൽ, കുര്യൻ രാജൻ, ജോർജ് നടവയൽ, രാജൻ ശമുവേൽ, പി. ഏബ്രഹാം, ജീമോൻ ജോർജ് തുടങ്ങിയവർ പ്രവർത്തിക്കുന്നു.
 

Your Rating: