Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം വർണ്ണാഭമായി

tristateonam_pic1

ഫിലഡൽഫിയ∙ വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയോടുകൂടി ഫിലാഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണം ആഘോഷിച്ചു. പതിനഞ്ചിൽപ്പരം സംഘടനകളുടെ കേന്ദ്രസംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. സെന്റ് തോമസ് സിറോ മലബാർ ഹാൾ മലയാളികളുടെ മാമാങ്കമായി മാറി.

tristateonam_pic2

നിലവിളക്കിന്റേയും താലപ്പൊലിയുടേയും, ചെണ്ട മേളത്തിന്റേയും, അത്തപ്പൂക്കളത്തിന്റേയും സാന്നിധ്യത്തിൽ മാവേലിമന്നനെ ആദരവോടെ എതിരേറ്റു. മഹാബലിയായി വേഷമിട്ടത് ന്യൂയോർക്കിൽ നിന്നുള്ള അപ്പുക്കുട്ടൻ പിള്ളയായിരുന്നു. മഹാബലിയുടെ ആശംസയ്ക്കും, തിരുവാതിരയ്ക്കും ശേഷം ഭദ്രദീപവും തെളിയിച്ചു.

tristateonam_pic7

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ഫിലിപ്പോസ് ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ സ്വാമി ഉദിത് ചൈതന്യ ഓണസന്ദേശം നൽകി. മഹാബലിയുടെ യഥാർത്ഥ ചരിത്രം ഭാഗവതത്തെ ആസ്പദമാക്കി സ്വാമിജി വിവരിച്ചു.

tristateonam_pic6

മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന കഥ തിരുത്തണം. 'സുതലം’ എന്ന നല്ല തലത്തിലേക്ക് മഹാബലിയെ ഉയർത്തുകയാണ് വാമനൻ ചെയ്തത് എന്ന് സ്വാമിജി പറഞ്ഞു. ഓണം നൽകുന്ന സന്ദേശം പങ്കുവെയ്ക്കലിന്റേതാണെന്നും, ഒരു പുഞ്ചിരി നൽകിയാലും അതിന്റെ മഹത്വം അതുല്യമാണെന്നും സ്വാമിജി ചൂണ്ടിക്കാട്ടി.

tristateonam_pic5

മൈക്ക് ഫിറ്റ്സ് പാട്രിക് (കോൺഗ്രസ്മാൻ), ജോൺ സബറ്റീന (സ്റ്റേറ്റ് സെനറ്റർ), ഡിവൈറ്റ് എവൽസ് (സ്റ്റേറ്റ് റപ്രസന്റേറ്റീവ്), ആൽറ്റോബൻ ബർഗർ (സിറ്റി കൗൺസിൽമാൻ) തുടങ്ങിയ വിവിധ രാഷ്ട്രീയ- സാമൂഹിക നേതാക്കൾ ആശംസകൾ നേർന്ന് സംസാരിച്ചു.

ഓണാഘോഷ ചെയർമാൻ ജീമോൻ ജോർജ് സ്വാഗതവും, ട്രഷറർ സുരേഷ് നായർ നന്ദിയും പറഞ്ഞു. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന് സിറ്റി കൗൺസിലിന്റെ സാമ്പത്തിക സഹായവും ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ, സെക്രട്ടറി തോമസ് പോൾ, ട്രഷറർ സുരേഷ് നായർ എന്നിവർക്ക് സിറ്റിയുടെ പ്രത്യേക അംഗീകാരവും, കൗൺസിൽമാൻ ആൽടോബൻ ബർഗർ സമ്മാനിച്ചു. വിൻസെന്റ് ഇമ്മാനുവേലും പരിപാടിയിൽ സന്നിഹിതനായിരുന്നു.

tristateonam_pic3

കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്ററായി അനൂപ് ജോസഫും, അവാർഡ് കമ്മിറ്റി ഭാരവാഹികളായി മോഡി ജേക്കബ്, തമ്പി ചാക്കോ എന്നിവരും പ്രവർത്തിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, കലാഭവൻ ജയന്റെ കോമഡിഷോയും അരങ്ങേറി. അതിനുശേഷം വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. സുരേഷ് നായർ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: