Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം സെപ്റ്റംബർ 4ന്

tristate-onam

ഫില‍ഡൽഫിയ ∙ സാമൂഹിക സാംസ്കാരിക പ്രാദേശിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 4 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ചർച്ച്(608, Welsh RD, Philadelfiya, PA-19115) ഓഡിറ്റോറിയത്തിൽ വച്ച് നടത്തും.

മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന്റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ പ്രവാസികളുടെ ഇടയിൽ നടത്തുന്ന ഓണാഘോഷത്തിൽ വിശിഷ്ടാതിഥികളെ ആനയിച്ചു കൊണ്ടുളള ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, ആദരിക്കൽ ചടങ്ങ് വിഭവ സമൃദ്ധമായ ഓണസദ്യ, അടുക്കളത്തോട്ട മത്സരം തുടങ്ങിയ ധാരാളം വ്യത്യസ്തവും വിപുലവുമായ ഓണാഘോഷമാണ് ഈ വർഷം ഒരുക്കിയിരിക്കുന്നതായി ഫിലിപ്പോസ് ചെറിയാൻ (ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം) പറഞ്ഞു.

ഗ്രഹാതുരത്വമുണർത്തുന്ന ഓണാഘോഷങ്ങളാണ് എക്കാലത്തും ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രവാസികൾക്കായി ഒരുക്കുന്നതെന്നും, അതു തന്നെയാണ് ഈ വർഷവും തുടരുന്നതെന്നും, എല്ലാ മലയാളികളുടെയും സഹകരണം ആവശ്യമാണെന്നും, ഭാവി തലമുറയിലേക്ക് നാടിന്റെ ചരിത്രപരമായ ഓർമ്മകൾ പങ്കുവയ്ക്കുന്നതിനും കൈമാറുന്നതിനുമായിട്ടാണ് ഇതു പോലുളള ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തുവരുന്നതെന്നും ജീമോൻ ജോർജ് (ചെയർമാൻ, ഓണാഘോഷം) പറഞ്ഞു. അമേരിക്കൻ മലയാളികളുടെ ഇടയിലും ഓരോ വർഷം ചെല്ലുന്തോറും ഓണാഘോഷങ്ങളുടെ പ്രസക്തി ഏറിവരികയാണെന്നും എന്നാൽ ഓണാഘോഷങ്ങൾ സാമൂഹക സാംസ്കാരിക വേദികളിലാണ് ആഘോഷിക്കേണ്ടിയതെന്നും മറിച്ച് ദേവാലയങ്ങളുടെ അന്തരീക്ഷങ്ങളിലും അണു കുടുംബങ്ങളിലും നടത്തിയ ഓണാഘോഷത്തിന്റെ പ്രസക്തി പ്രവാസികളുടെ ഇടയിൽ കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാടൻ കലാരൂപങ്ങളുടെ അവതരണം ചെണ്ടമേളം നിറപകിട്ടാർന്ന അത്തപൂക്കളം, മാവേലി മന്നന്റെ എഴുന്നളളത്ത്, കൈകൊട്ടികളി, തിരുവാതിര, നൃത്ത വിദ്യാലയങ്ങളുടെ കലാവിരുന്ന്, ഗാനമേള തുടങ്ങിയ നിരവധി വ്യത്യസ്ത തരത്തിലുളള കാര്യപരിപാടികൾ എന്നിവ ഈ വർഷം അണിയിച്ചൊരുക്കിയതായി അനൂപ് ജോസഫ് (പ്രോഗ്രാം കോർഡിനേറ്റർ) അറിയിച്ചു.

ഓണാഘോഷത്തിന്റെ വൻ വിജയത്തിനായി തോമസ് പോൾ (ജന. സെക്രട്ടറി), സുരേഷ് നായർ (ട്രഷറർ), അലക്സ് തോമസ്, തമ്പി ചാക്കോ, ജോബി ജോർജ്, സുധാ കർത്താ, ജോർജ് ഓലിക്കൽ, വിൻസെന്റ് ഇ‌‌മ്മാനുവേൽ, ജോസഫ് മാണി, ജോർജ് നടവയൽ, രാജൻ ശാമുവേൽ, കുര്യൻ രാജൻ, മോഡി ജേക്കബ്, ജോർജ് ജോസഫ്, ജിനുമോൻ തോമസ്, സജി കരിംകുറ്റി, സുമോദ് നെല്ലിക്കാല, റോണി വർഗീസ്, ലിനോ സ്കറിയ, റോയി ശാമുവേൽ, പി. കെ. സോമരാജൻ, ഭുവന ചന്ദ്രദാസ്, ഏബ്രഹാം ജോസഫ്, ജോൺ പി. വർക്കി എന്നിവരുടെ നേതൃത്വത്തിലുളള വിവിധ കമ്മറ്റികൾ വിപുലമായ ക്രമീകരണങ്ങൾ നടത്തി വരുന്നതായി അറിയിച്ചു.


Your Rating: