Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു

tristate-kerala-forum

ഫില‍ഡൽഫിയ ∙ ഇതര സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറം സെപ്റ്റംബർ 4 ഞായറാഴ്ച സെന്റ് തോമസ് സിറോ മലബാർ ഓഡിറ്റോറിയത്തിൽ നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായുളള ടിക്കറ്റ് കിക്കോഫ് ജൂൺ 19നു സാമൂഹിക സാംസ്കാരിക നേതാക്കളുടെ സാന്നിധ്യത്തിൽ നടന്നു.

സാഹോദരീയ നഗരത്തിന്റെ വിരിമാറിൽ വച്ച് ദശാബ്ദങ്ങൾക്കപ്പുറമായി ട്രൈസ്റ്റേറ്റ് ഏരിയായിലെ മുഴുവൻ മലയാളികളെയും ഉൾപ്പെടുത്തികൊണ്ട് ആദ്യമായി ഓണാഘോഷം ആരംഭിച്ച് ഇതര സംഘടനകളെ ഒരേ വേദിയിൽ കോർത്തിണക്കി മറ്റ് നിരവധി സംഘടനകൾക്ക് മാതൃകയായി നിലകൊളളുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറം മുഖ്യ സാമൂഹിക സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയിലൂടെ മലയാളികളുടെ ഏറ്റവും വലിയ ദേശീയോത്സവമായ ഓണാഘോഷം പ്രൗഢഗംഭീരമായ രീതിയിൽ നടത്തി വരുന്നു.

ഫിലിപ്പോസ് ചെറിയാൻ(ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരള ഫോറം) തമ്പി ചാക്കോ(മുൻ ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരള ഫോറം) നൽകികൊണ്ട് ടിക്കറ്റിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ട്രൈസ്റ്റേറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു. ഈ വർഷത്തെ ഓണാഘോഷം വമ്പിച്ച വിജയമാക്കിത്തീർക്കുവാനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നതായും ഓണാഘോഷത്തോടനുബന്ധിച്ച് വിവിധയിനം നൃത്ത മത്സരങ്ങൾ, കൃഷി തോട്ടം മത്സരം കൂടാതെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മഹത് വ്യക്തികളെ ആദരിക്കൽ ചടങ്ങ് തുടങ്ങിയ നിരവധി വിത്യസ്തവും നൂതനവുമായ പരിപാടികൾ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടുന്നതിനായി ഒരുക്കിയിട്ടുളളതായി ജീമോൻ ജോർജ്(ചെയർമാൻ, ഓണാഘോഷം) പറഞ്ഞു.

പ്രവാസി മലയാളികളുടെ ഇടയിൽ പ്രത്യേകിച്ച് പുതുതലമുറയിലേക്ക് നാടിന്റെ പൗരാണികമായ പാരമ്പര്യങ്ങളുടെ കൈമാറ്റവും കൂടിയാണ് ഇങ്ങനെയുളള ആഘോഷങ്ങളെന്ന് തോമസ് പോൾ(ജന. സെക്രട്ടറി) അറിയിച്ചു. വളരെ മിതമായ നിരക്കിലാണ് ഈ വർഷത്തെ ഓണാഘോഷ ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നതെന്നും എല്ലാവരും വന്ന് സഹകരിച്ച് ഓണാഘോഷം വമ്പിച്ച വിജയമാക്കിത്തീർക്കണമെന്നും സുരേഷ് നായർ (ട്രഷറർ) അറിയിച്ചു.

ട്രൈസ്റ്റേറ്റ് ഏരിയായിലെ പ്രമുഖ നൃത്തവിദ്യാലയങ്ങളുടെ നൃത്തനൃത്ത്യങ്ങളും ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ടെന്ന് അനൂപ് ജോസഫ്(പ്രോഗ്രാം കോർഡിനേറ്റർ) അറിയിച്ചു. 

Your Rating: