Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിലറിയെ ജയിലിടയ്ക്കുമെന്നു ട്രംപ്

hilary-and-clinton

സെന്റ് ലൂയിസ് ∙ ഒക്ടോബർ 9 ന് നടന്ന സ്ഥാനാർത്ഥികളുടെ അഭിമുഖം പരസ്പരം വ്യക്തിഹത്യ നടത്തുന്ന തലത്തിലേക്ക് അധഃപതിച്ചതായി സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇ മെയിൽ വിവാദത്തിൽ കുറ്റക്കാരിയാണെന്നു കണ്ടെത്തിയാൽ ഹിലറിയെ ജയിലിലാക്കണമെ‌‌ന്ന ട്രംപിന്റെ പരാമർശം വൻ വിവാദത്തിന് തിരികൊളുത്തി.11 വർഷം മുൻപു നടന്ന ട്രംപിന്റെ സ്വകാര്യ സംഭാഷണത്തിൽ നിന്നും അടർത്തിയെടുത്ത വാചകങ്ങളും ഹിലറിയുടെ ഇ മെയിൽ വിവാദവും കത്തിപ്പടർന്ന അഭിമുഖം ആത്മാഭിമാനമുളളവർക്ക് കേട്ടിരിക്കുക എന്നത് അസഹനീയമായിരുന്നു.

ഹിലറിയുടെ കെടുകാര്യസ്ഥതയെക്കുറിച്ചും സത്യസന്ധത ഇല്ലായ്മയെ ക്കുറിച്ചും ട്രംപ് ആവർത്തിക്കുകയും സ്ഥിരം നുണയാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ സ്ത്രീകളെ അപമാനിക്കുകയും അഭയാർത്ഥികൾക്കു പ്രവേശനം നിഷേധിക്കുകയും അമേരിക്കൻ ജനതയെ അപഹാസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ട്രംപെന്ന് സമർത്ഥിക്കുവാൻ ഹിലറി ശ്രമിക്കുന്നത് കൗതുകത്തോടെയാണ് കാണികൾ വീക്ഷിച്ചത്.

ഇതിനിടയിലാണ് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുത്താൽ ആദ്യമായി ഹിലറിയുടെ ഇ മെയിൽ വിവാദത്തെക്കുറിച്ച് അന്വേഷിച്ചു നടപടികൾ സ്വീകരിക്കുവാൻ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ പ്രോസിക്യൂട്ട് ചെയ്തു ജയിലിൽ അടയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കിയത്. ട്രംപിന്റെ പരമാമർശം ഹർഷാരവങ്ങളോടെയാണ് കാണികൾ സ്വീകരിച്ചതെങ്കിലും അമേരിക്കൻ സംസ്കാരത്തിന് വിരുദ്ധമാണിതെന്ന് സാംസ്കാരിക പ്രവർത്തകർ ചൂണ്ടികാട്ടി.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.