Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിൽ വിശ്വാസം നഷ്ടപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി

trump

വാഷിങ്ടൺ ∙അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നോമിനിയായി മത്സരിക്കുന്ന ഡൊണാൾഡ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ പ്രമുഖരുമായുളള തർക്കവും ശത്രുതയും വർധിച്ചു വരുന്നു.

ഈ നില തുടർന്നാൽ ട്രംപ് പ്രസിഡന്റ് ഇലക്ഷനിൽ നിന്നു പിന്മാറുമോയെന്ന് തന്നെ സംശയിക്കുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയാൽ റിപ്പബ്ലിക്കൻ പാർട്ടി എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന വിഷയത്തെക്കുറിച്ച് പാർട്ടി ഉന്നത തലത്തിൽ ആലോചന തുടങ്ങി.

ട്രംപിന്റെ ഇപ്പോഴത്തെ നില തുടർന്നാൽ തിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെടുമെന്ന് മാത്രമല്ല റിപ്പബ്ലിക്കൻ പാർട്ടിയിൽ ജനങ്ങൾക്കുളള പിന്തുണയിൽ തകർച്ചയുണ്ടാകാനും സാധ്യതയേറെ. ഇതിനിടയിൽ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ട്രംപിനെതിരെ ആഞ്ഞടിച്ചു.

ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റാകാൻ യോഗ്യനല്ലെന്ന് ഒബാമ പരസ്യമായി പ്രസ്താവിച്ചു. ഇറാഖിൽ കൊല്ലപ്പെട്ട യുഎസ് ആർമി ക്യാപ്റ്റൻ ഹുമയൂൺ ഖാന്റെ കുടുംബത്തെ അധിക്ഷേപിച്ച് സംസാരിച്ച ഡൊണാൾഡ് ട്രംപിനെതിരെ പൊതുജനങ്ങളും റിപ്പബ്ലിക്കൻ പാർട്ടിയും രോഷം പ്രകടിപ്പിച്ചിരുന്നു. 

Your Rating: