Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് 18 വർഷം നികുതി കൊടുത്തില്ലെന്ന് ആരോപണം

trump-donald

ന്യൂയോർക്ക് ∙ ഏറെ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും പുറത്തു വിടാതിരുന്ന ഡോണാൾഡ് ട്രംപിന്റെ നികുതി രഹസ്യങ്ങൾ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടു.

1995 ൽ ട്രംപിന്റെ ബിസിനസ്, ന്യൂയോർക്കിലെ അറ്റ്ലാന്റിക് സിറ്റിയിലെ ചൂതാട്ട കേന്ദ്രങ്ങൾ, ഹോട്ടൽ ബിസിനസുകൾ തകർച്ചയിലെത്തിയിരുന്നു. 1995 ൽ ബില്യൻ ഡോളറോളം നഷ്ടം വന്ന ട്രംപിന്റെ ബിസിനസിൽ പണം നഷ്ടമായത് കാര്യമായും ട്രംപിന്റെ ബിസിനസിൽ പണം മുടക്കിയവർക്ക്.

അമേരിക്കൻ ടാക്സ് നിയമങ്ങളിലെ കോട്ടങ്ങൾ മുതലെടുത്ത് കോടീശ്വരനായ ട്രംപ് 1995 ന് ശേഷമുളള വർഷങ്ങളിൽ അർഹമായ നികുതി കൊടുത്തിരിക്കില്ലെന്നാണു ന്യൂയോർക്ക് ടൈംസിന്റെ കണക്കുകൂട്ടൽ.

അമേരിക്കയിലെ സാധാരണ കുടംബങ്ങൾ വരുമാനത്തിൽ 28 ശതമാനം വരെ ടാക്സ് കൊടുക്കുന്നവരാണ്. ഏറ്റവും കൂടിയ ടാക്സ് 43.4 ശതമാനം വരെയുണ്ട്.ന്യൂയോർക്ക് ടൈംസ് ട്രംപ് നികുതി വിവരം പുറത്തുവിട്ടതോടെ സാധാരണക്കാരായ അമേരിക്കൻ നികുതിദായകർ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ട്രംപിനോട് അതൃപ്തിയിലാണ്.

റിപ്പബ്ലിക്കൻ പാർട്ടിയോ, ട്രംപിന്റെ കേന്ദ്രങ്ങളോ ടൈംസ് പുറത്തുവിട്ട ടാക്സ് വിവരങ്ങൾ നിഷേധിച്ചിട്ടില്ല.1976 നു ശേഷം നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാ നാർത്ഥികൾ എല്ലാം തന്നെ ഇതുവരെ തടസ്സങ്ങളില്ലാതെ തങ്ങളുടെ നികുതി കണക്കുകൾ പുറത്തുവിട്ടിരുന്നു. എന്നാൽ ട്രംപ് തന്റെ നികുതി കണക്കുകൾ പുറത്താക്കുന്നതിൽ എതിർത്തിരുന്നു.

തനിക്കെതിരെ വന്നിരിയ്ക്കുന്ന ആരോപണങ്ങൾക്ക് ട്രംപ് മറുപടി കൊടുത്തില്ലെങ്കിൽ 18 വർഷത്തോളം താൻ നികുതി കൊടുക്കാത്തവനെന്ന് ജനങ്ങൾ മുദ്രകുത്തും.1995 ലെ വൻ നഷ്ടത്തിനുശേഷം നികുതി കൊടുത്തില്ലായെന്നു ആരോപണമുണ്ടെങ്കിലും നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപണമുണ്ടായിട്ടില്ല. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.