Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശോഭ മങ്ങുന്ന ട്രംപ് കാലുമാറ്റി ചവിട്ടുന്നു

trump-us-election

വാഷിങ്ടൺ ∙ നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് തുടർച്ചയായി എതിർസ്ഥാനാർത്ഥി ഹിലാരി ക്ലിന്റനെക്കാൾ പിന്നിലായി കൊണ്ടിരിക്കുന്നതായി പോളുകൾ സൂചിപ്പിക്കുന്നു.

ട്രംപിന്റെ തിരഞ്ഞെടുപ്പ് കാംപെയിൻ സംഘത്തിൽ ഏറെ പ്രശ്നങ്ങൾ, നേതൃത്വ മാറ്റങ്ങൾ തുടർച്ചയായി നടക്കുന്നു. ട്രംപ് തിരഞ്ഞെടുപ്പ് ക്യാംപെയിൻ നേതൃത്വത്തിന് കെല്ലിയാൻ കോൺവേയെ പുതിയ ക്യാംപെയിൻ മാനേജരായി നിയമിച്ചു.

വിവിധ പ്രശ്നങ്ങളാൽ ശോഭ മങ്ങി കൊണ്ടിരിക്കുന്ന ഡൊണാൾഡ് ട്രംപിന് ജന പിന്തുണ വർധിപ്പിക്കാൻ പുതിയ ക്യാംപെയിൻ മാനേജർ കെല്ലിയാൻ കോൺവേ പ്രവർത്തനം ആരംഭിച്ചു.

അമേരിക്കയിലെ 110 ലക്ഷത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന ട്രംപിന്റെ നിലപാടിൽ അയവുവരുത്താൻ സാധ്യത. കുടിയേറ്റ പ്രശ്നത്തിന്റെയും പുറത്താക്കലിന്റെയുമൊക്കെ കാര്യം പുനഃപരിശോധിക്കുമെന്ന് ട്രംപ് കേന്ദ്രങ്ങൾ. മെക്സിക്കോ അതിർത്തിയിൽ കുടിയേറ്റം തടയാൻ വൻമതിൽ കെട്ടുന്ന കാര്യവും പുനഃപരിശോധിച്ചേക്കും.

സ്വന്തം പാർട്ടിയിലും ജനങ്ങളിലും ട്രംപിലുളള വിശ്വാസം അടിക്കടി കുറഞ്ഞു വരുന്നതായി മനസ്സിലാക്കിയ ട്രംപ് തിരഞ്ഞെടുപ്പ് കാമ്പയിൻ സംഘം ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പല സുപ്രധാന കാര്യങ്ങളും പുനഃപരിശോധിച്ച് ട്രംപിന്റെ വഴി മാറ്റത്തിന് സമ്മർദ്ദം ചെലുത്തിയേക്കുമെന്നറിയുന്നു. 

Your Rating: