Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുൾസി ഹബാർഡിന് ഉജ്ജ്വല വിജയം

tulsi

ഹവായ് ∙ അമേരിക്കൻ കോൺഗ്രസിലെ പ്രഥമ ഹിന്ദു പ്രതിനിധി തുൾസി ഹബാർഡിന് ഓഗസ്റ്റ് 13 ന് നടന്ന ഡമോക്രാറ്റിക് പ്രൈമറിയിൽ ഉജ്വല വിജയം. ഹവായ് 2nd കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും മത്സരിച്ച തുൾസി പോൾ ചെയ്ത വോട്ടുകളിൽ 84.5 ശതമാനം (80,020) നേടിയപ്പോൾ എതിരാളി ഷൈ ചാൻ ഹോഡ്ജസിന് 15.5 ശതമാനം (14643) വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

മൂന്നാം തവണയാണ് തുൾസി കോൺഗ്രസിലേക്ക് മത്സരിക്കുന്നത്. നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഏയ്ജല ഔലനിയെയാണ് നേരിടേണ്ടത്.

ഹിന്ദു ഉത്സവമായ ദീപാവലിയുടെ സ്മരണാർത്ഥം യുഎസ് പോസ്റ്റൽ സ്റ്റാമ്പ് വേണമെന്ന് ആവശ്യം ഉന്നയിക്കുകയും നേടിയെടുക്കുകയും ചെയ്തതിൽ തുൾസിയുടെ നേതൃത്വം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.

ഇന്ത്യൻ സമൂഹവുമായി ഉറ്റ സുഹൃദ്ബന്ധം സ്ഥാപിച്ചിട്ടുളള തുൾസിക്ക് വമ്പിച്ച പിന്തുണയാണ് ഇന്ത്യൻ അമേരിക്കൻസ് നൽകിയിരിക്കുന്നത്.

വാർത്ത ∙ പി. പി. ചെറിയാൻ


Your Rating: