Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി.വി. തോമസ് തേവർകാട്ടിൽ നിര്യാതനായി

tv-thomas-obit

ന്യൂയോർക്ക്∙ ന്യൂയോർക്കിലെ സ്റ്റാറ്റൻഐലന്റിൽ ദീർഘകാലം താമസിച്ചശേഷം നാട്ടിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്ന റാന്നി വയലത്തല തേവർകാട്ടിൽ ടി.വി. തോമസ് (74) നിര്യാതനായി. സംസ്കാരം വയലത്തല സെന്റ് മേരീസ് ദേവാലയത്തിലെ കുടുംബകല്ലറയിൽ നടത്തി. അമ്മിണിയാണ് ഭാര്യ. സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന്റെ മുൻ കമ്മിറ്റി മെംബറായിരുന്നു.

കരുണ ചാരിറ്റീസ് ദേശീയ പ്രസിഡന്റും നഴ്സസ് അസോസിയേഷൻ ന്യൂയോർക്ക് ചാപ്റ്റർ ട്രഷററുമായ പ്രമുഖ സാമൂഹ്യ പ്രവർത്തക ഡെയ്സി തോമസ് പാലത്തറയുടെ സഹോദരനാണ് പരേതൻ. പരേതരായ ടി.എ കോശി, ശോശാമ്മ വർഗീസ് എന്നിവരും ടി.വി. ജോൺ, കുഞ്ഞമ്മ, ആലീസ്, ലില്ലിക്കുട്ടി എന്നിവരുമാണ് ഇതര സഹോദരങ്ങൾ.

പരേതനോടുള്ള ആദരസൂചകമായി സ്റ്റാറ്റൻഐലന്റ് ബ്ലെസ്ഡ് കുഞ്ഞച്ചൻ ഇടവകയുടെ ആഭിമുഖ്യത്തിൽ തോമസ് തോമസ് പാലത്തറയുടെ ഭവനത്തിൽ നടന്ന അനുസ്മരണ ശുശ്രൂഷകളിലും പ്രാർത്ഥനകളിലും സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധിയാളുകൾ പങ്കുചേർന്നു. ബിജു ചെറിയാൻ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: