Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് കുട്ടികളെ ബാത്ത് ടബിൽ മുക്കി കൊന്നതായി മാതാവിന്റെ കുറ്റസമ്മതം

mother-arrset

ഹൂസ്റ്റൺ ∙ 7 വയസുളള മകനേയും 5 വയസുളള മകളേയും ബാത്ത് ടബിലെ വെളളത്തിൽ താഴ്ത്തി പിടിച്ചു കൊലപ്പെടുത്തിയതായി സമ്മതിച്ച മാതാവ് ഷിബോറ തോമസിനെ (31) ഹൂസ്റ്റൺ പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 12 വെളളിയാഴ്ചയാണ് കൃത്യം നിർവ്വഹിച്ചതെന്നും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങൾ സമീപത്തുളള വീടിനടിയിൽ ഒളിപ്പിച്ചുവെച്ചതായും ഷിബോറ സമ്മതിച്ചു.

ടെക്സസ് സതേൺ യൂണിവേഴ്സിറ്റിക്കു സമീപമുളള ടയർവെസ്റ്റർ സ്ട്രീറ്റിലേക്ക് കഴിഞ്ഞ ഏപ്രിലിലാണ് ഇവർ കുട്ടികളേയും കൂട്ടി താമസത്തിന് എത്തിയത്. സംഭവം നടന്നതിനുശേഷം ഷിബോറ ഇവിടെ നിന്നും താമസം മാറുന്നതിനുളള ശ്രമങ്ങൾ നടത്തുന്നതിനിടെ കുട്ടികളെ കുറിച്ച് തിരക്കിയ അയൽവാസിയോട് ഇവർ കുട്ടികളെ കൊലപ്പെടുത്തിയതായി അറിയിച്ചു. ആദ്യം തമാശയാണെന്ന് കരുതിയ അയൽവാസി തൊട്ടടുത്തുളള വീടിനടയിൽ ഒളിപ്പിച്ച കുട്ടികളുടെ ശരീരം കണ്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കിയത്. ഉടൻ ഷിബോറയോട് പൊലീസിൽ കീഴടങ്ങുവാൻ ഇയ്യാൾ അഭ്യർത്ഥിച്ചു. തുടർന്ന് ഇവരേയും കൂട്ടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

ഷിബോറയുടെ ഭർത്താവ് ഡാനിറ്റ തോമസ് ക്രിമിനൽ ഹിസ്റ്ററിയുളള വ്യക്തിയാണെന്നും ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണെന്നും പൊലീസ് പറഞ്ഞു. വിവാഹ മോചനത്തിന് 2012 ൽ നൽകിയ കേസില്‍ ഇതുവരെ വിധിയായിട്ടില്ല. ഷിബോറയും ചില പെറ്റി കേസുകളിൽ പ്രതിയാണ്.

മാനസിക പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ഇവർക്കെതിരെ കൊലകുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: