Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാല് മണിക്കൂറിനുളളിൽ മോഷ്ടാക്കൾ കവർന്നത് 2,50,000 ഡോളറിന്റെ ടയറും വീലുകളും !

tyre-robbery

ടയ്ലർ (ടെക്സസ്) ∙ ടയ്ലർ പെൽടിയർ ഷെവർലറ്റ് ഡീലർഷോപ്പിൽ നിന്നും നാലു മണിക്കൂറിനുളളിൽ 48 വാഹനങ്ങളിൽ നിന്ന് 192 ടയറുകളും വീലുകളും അഴിച്ചു മാറ്റിയെടുത്ത് മോഷ്ടാക്കൾ രക്ഷപ്പെട്ടതായി ടയ്ലർ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഓഗസ്റ്റ് 21 ശനിയാഴ്ച അർദ്ധ രാത്രിക്കുശേഷം നടന്ന കവർച്ചയിൽ 2,50,000 ഡോളർ നഷ്ടമുണ്ടായതായി കാർ ഡീലർ പറയുന്നു.

ഡീലർ ഷോപ്പിന് ചുറ്റും ഉയർത്തിയിരുന്ന ഫെൻസിലൂടെയാണ് മോഷ്ടാക്കാൾ അകത്തു കടന്നത്. ടെക്സസ് ടയ്ലറിൽ ആദ്യമായാണ് ഇങ്ങനെ കളവ് നടക്കുന്നതെന്ന് ടയ്ലർ പൊലീസ് ഡിപ്പാർട്ട്മെന്റ് ഓഫീസർ ഡോൺ മാർട്ടിൻ പറഞ്ഞു.

tyre-2

ടെക്സസ് സംസ്ഥാനത്ത് ടയറും വീലും മോഷ്ടിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഇവരുടെ പ്രവർത്തനങ്ങൾ പൊലീസ് സസൂക്ഷ്മം നിരീക്ഷിച്ചുവരുന്നതിനിടെയാണ് ടയ്ലറിൽ മോഷണം നടത്തിയതെന്നും മാർട്ടിൻ പറഞ്ഞു. ഞായറാഴ്ച പുലർച്ചെ നടന്ന മോഷണത്തിന്റെ സർവെയ്ലൻസ് വീഡിയൊ ചിത്രങ്ങൾ പൊലീസ് ഓഗസ്റ്റ് 23 ചൊവ്വാഴ്ച പുറത്തു വിട്ടു.

ടയറും വീലും നീക്കം ചെയ്തതിനുശേഷം ഇരുമ്പ് ബ്ലോക്കുകൾ കാറുകൾ കേടു കൂടാതെ നിറുത്തുന്നതിനു മോഷ്ടാക്കൾ ഉപയോഗിച്ചിട്ടുണ്ട്. മോഷ്ടാക്കളെ കുറിച്ചു വിവരം ലഭിക്കുന്നവർ ടയ്ലർ പൊലീസിനെ 903 531 1000 എന്ന നമ്പറിലോ ക്രൈം സ്റ്റോ‌പേഴ്സിനെ 903 597 2833 എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. 1000 ഡോളർ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: