Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു.എ. നസീർ ലീഗിൽ മടങ്ങിയെത്തുന്നു

കോട്ടയ്‌ക്കൽ ∙ മു‌സ്‌ലിം ലീഗിൽ പ്രവർത്തിച്ചു തുടങ്ങി പിന്നീട് ഐഎൻഎലിൽ എത്തിയ യു.എ.നസീർ വർഷങ്ങൾക്കു ശേഷം വീണ്ടും ലീഗിൽ. സംസ്ഥാനതലത്തിൽ പാർട്ടിക്കു േവണ്ടി രംഗത്തിറങ്ങുന്നതിനു പകരം ലീഗ് അനുകൂല പ്രവാസി സംഘടനയായ കെഎംസിസിയിൽ സജീവമാകാനാണ് തീരുമാനമെന്ന് നസീർ പറഞ്ഞു. ഇന്നലെ മുസ്‌ലിംലീഗ് കോട്ടയ്ക്കൽ മുനിസിപ്പൽ കമ്മിറ്റി ഓഫിസിലെത്തിയാണ് അദ്ദേഹം അംഗത്വമെടുത്തത്.

ലീഗിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്ന, പിന്നീട് ഐഎൻഎലിലെത്തിയ യു.എ.ബീരാന്റെ മകനാണ് നസീർ. ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പഠനകാലത്ത് എംഎസ്‌എഫിലൂടെ രാഷ്‌ട്രീയരംഗത്തെത്തി. യൂത്ത് ലീഗിലും മുസ്‌ലിം ലീഗിലും പ്രവർത്തിച്ചശേഷം ട്രേഡ് യൂണിയൻ സംഘടനയായ എസ്‌എംടിയുവിന്റെ സംസ്‌ഥാന ജനറൽ സെക്രട്ടറി വരെയായി. 1994ൽ ഐഎൻഎൽ രൂപീകരിച്ചതോടെ യു.എ.ബീരാനോടൊപ്പം ഐഎൻഎലിലെത്തി.

യുവജനസംഘടനയായ എൻവൈഎലിന്റെ ജില്ലാ–സംസ്‌ഥാന തലങ്ങളിൽ പ്രവർത്തിച്ച്, പിന്നീട് ദേശീയ ജനറൽ സെക്രട്ടറിയായി. 1996ൽ തിരൂരിൽ ലീഗ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ചു. പിന്നീട് ന്യൂയോർക്കിലേക്കു പോയി. എൻവയൺമെന്റൽ എൻജിനീയറും ബിസിനസുകാരനുമായ നസീർ വർഷങ്ങളായി കുടുംബസമേതം ന്യൂയോർക്കിലാണ്. കെഎംസിസിയുടെ ഗ്ലോബൽ കമ്മിറ്റി രൂപീകരിച്ചു സജീവമായി പ്രവർത്തിക്കുമെന്നും നാളെ ന്യൂയോർക്കിലേക്കു തിരിക്കുമെന്നും നസീർ അറിയിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.