Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് അറ്റ് ആസ്റ്റിനിൽ ഓണാഘോഷം

0-(5)

ആസ്റ്റിൻ∙ സെപ്റ്റംബർ 23 ന് യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് അറ്റ് ആസ്റ്റിനിൽ ആദ്യമായി ഓണാമാഘോഷിച്ചു. ഒന്നാം വർഷ മലയാളം വിദ്യാർത്ഥികളുടെ ഓണപ്പാട്ടോടെ ഓണാഘോഷത്തിനു തുടക്കമിട്ടു. ഡോ. റോഡ്നി മോഗ് ആയിരുന്നു മുഖ്യാതിഥി. ജന്മനാ അന്ധനായ അദ്ദേഹം 25 വർഷങ്ങൾക്ക് മുൻപ് മലയാള ഭാഷയും സാഹിത്യവും ഈ യൂണിവേഴ്സി റ്റിയിൽ ആദ്യമായി ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു അന്നത്തെ മലയാളം പ്രഫസറും. ഡോ. മോഗിന്റെ മലയാളത്തിലുളള പ്രസംഗം വിദ്യാർത്ഥികളെ ആവേശഭരിതരാക്കി.

university-of-austin-onam

മലയാളം ക്ലാസുകൾ വിജയകരമായി നടക്കുന്നതിലും ഓണവും വിഷുവും പോലുളള കേരളത്തിന്റെ സാംസ്കാരിക പരിപാടികൾ ആഘോഷിക്കുന്നതിലും അദ്ദേഹം അളവറ്റ സന്തോഷം രേഖപ്പെടുത്തി. തുടർന്ന് ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്മെന്റിലെ സംസ്കൃതം പ്രൊഫസർ ഡോ. ഡൊണാൾഡ് ആർ. ഡേവിസ് വിദ്യാർത്ഥികൾക്ക് ഓണാശംസകൾ നേർന്നു കൊണ്ട് പ്രസംഗിച്ചു. യൂണിവേഴ്സിറ്റിയിൽ ആദ്യമായി നടക്കുന്ന ഓണാഘോഷങ്ങൾക്ക് ഭാവുകങ്ങളും സംഘാടകർക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു.

ലോങ്ഹോൺ മലയാളി സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റ് ജയ്സൺ താമരവേലിൽ സ്വാഗതം അർപ്പിച്ചു. അസോസിയേഷന്റെ വൈസ് പ്രസിഡന്റ് സെബി പൊയ്കാട്ടിൽ ഓണക്കളികളുടെ മേൽനോട്ടം വഹിച്ചു.

0-(2)

നാരങ്ങയും സ്പൂണും, കസേരകളി, അത്തപ്പൂക്കള മത്സരം എന്നീ ഓണക്കളികളുടെ അകമ്പടി യൂണിവേഴ്സിറ്റിയിൽ ഒരു പുതിയ അനുഭവമായി മാറി. കേരളത്തിന്റെ സാംസ്കാരികത പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ദൗത്യം അധ്യാപകരും വിദ്യാർത്ഥികളും ഉത്സാഹപൂർവ്വം ഏറ്റെടുത്തതിന്റെ ഉത്തമോദാഹരണമായി മാറി യൂണിവേഴ്സിറ്റിയിലെ ഓണാഘോഷം. വിഭവ സമൃദ്ധമായ സദ്യ തനതു രീതിയിൽ തന്നെയായിരുന്നു. നിലത്തിരുന്ന് വാഴയിലയിൽ പായസം കൂട്ടിയുളള കെങ്കേമസദ്യ ജാതി–മത– വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ആഘോഷമാക്കി മാറ്റി. യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ഒരു പുതുപുത്തൻ അനുഭവമായി മാറി ഓണാഘോഷം.

യൂണിവേഴ്സിറ്റി മലയാളം പ്രൊഫസറും ലോങ്ഹോൺ മലയാളി അസോസിയേഷന്റെ യൂണിവേഴ്സിറ്റി അഡ് വൈസറുമായ ഡോ. ദർശന മനയത്തു ശശിയാണ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്. യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു ഓണാഘോഷ പരിപാടികൾ സ്പോൺസർ ചെയ്തത്.

വാർത്ത∙ എബി ആനന്ദ്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.