Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രത്തിലാദ്യമായി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആസ്റ്റിനിൽ ഓണാഘോഷത്തിന്റെ തുടക്കം

texas-3

ടെക്സസ്∙ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആസ്റ്റിനിലെ ലൈബ്രറികളും ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിൽ ലോങ് ഹോർൺ മലയാളം സ്റ്റുഡന്റ്സ് അസോസിയേഷനും കോലം വരച്ചുകൊണ്ട് ഓണവാരത്തെ വരവേറ്റു. സെപ്റ്റംബർ 12ന് രാവിലെ 6 മണിക്കു തുടങ്ങിയ രംഗോലി കളർ കോലം ഏകദേശം 8 മണിയോടെ പൂർത്തിയായി. വർണ്ണാഭമായ ഡിസൈനിന്റെ നാലു വശത്തും ‘ഓണാശംസകൾ, സ്വാഗതം എന്നിവ മലയാളത്തിലും 'UT LIBRARIES', 'WELCOME' എന്നിവ ഇംഗ്ലീഷിലും എഴുതിയിരുന്നു.

texas-onam

ടെക്സസിന്റെ ചിഹ്നമായ Long Horn (നീളൻ കൊമ്പുകളുളള കാളയുടെ മുഖം) പുരുഷ വിഭാഗത്തിന്റെ മേൽ നോട്ടത്തിലായിരുന്നു കളമൊരുക്കിയത്. Long horns Malayalam Students Association എന്ന് വർണ്ണപ്പൊടികൾ കൊണ്ട് ഈ ചിഹ്നത്തിനു ചുറ്റും രേഖപ്പെടുത്തി.

texas-2

ആസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റി, ലിബറൽ ആർട്സ് വിഭാഗത്തിൽ കഴിഞ്ഞ 25 വർഷമായി മലയാള ഭാഷയും സാഹിത്യവും പഠിപ്പിച്ചു വരുന്നു. പിസിഎൽ (Perry- Castaneda Library) ലൈബ്രറിയിൽ ഏകദേശം പതിനായിരത്തോളം മലയാളം പുസ്തകങ്ങളും കൂടാതെ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത പുസ്തകങ്ങളും ഉണ്ട്. അസിസ്റ്റന്റ് ഡയറക്ടർ ഫോർ റിസർച്ച് ആന്റ് സൗത്ത് ഏഷ്യ ലൈബ്രറിയൻ മേരി റേഡർ, യൂണിവേഴ്സിറ്റി മലയാളം പ്രൊഫ. ദർശന മനയത്ത് എന്നിവരായിരുന്നു കോലത്തിന് മേൽനോട്ടം നൽകിയത്. വിഭവ സമൃദ്ധമായ സദ്യയും ഓണക്കളികളുമായി ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 23നു നടക്കും.

വാർത്ത∙ എബി ആനന്ദ് 

Your Rating: