Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപ്പും മുളകും ഫെയിം നിഷ ശാരംഗി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിന്

nisha

വെസ്റ്റ് ചെസ്റ്റര്‍∙ഉപ്പും മുളകും’ കോമഡി സീരിയലിലെ നീലിമയെ അവതരിപ്പിക്കുന്ന നടി നിഷ ശാരംഗി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തുന്നു. ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്‌കൂളിലാണ്‌ (475 West Hartsdale Ave, White Plains, NY 10607) സെപ്‌റ്റംബർ 17, ശനിയാഴ്ച് 11 മണി മുതല്‍ 6.00 വരെ ആണ് ഓണഘോഷം.
ഓണാഘോഷ പരിപാടികൾക്ക് പ്രവേശനം സൗജന്യം.

ഫ്ലവേർസ് ചാനലിലെ ‘ഉപ്പും മുളകും’  എന്ന കോമഡി ഷോ കേരളത്തിലും അമേരിക്കൻ  മലയാളികളുടെ ഇടയിൽ ഏറ്റവും കൂടുതൽ പോപ്പുലാരിറ്റി  ഉള്ള ഒന്നാണ് .കോമഡിയുടെ അകമ്പടിയോടെ സീരിയസ്സായ ഒരു വീട്ടമ്മയെയാണു നിഷ ഈ സീരിയലില്‍ അവതരിപ്പിക്കുന്നത്.  സിനിമയിലായാലും സീരിയലിലായാലും  ഇത്രയും സ്വാഭാവികതയോടെ അനായാസമായ അഭിനയം കൊണ്ട് കുടുംബപ്രേക്ഷകര്‍ തോളിലേറ്റിയ നടിയാണ്‌ നിഷ ശാരംഗി. ഒാരോ ചലനത്തിലും ഭാവത്തിലുമുള്ള  പത്തരമാറ്റിന്‍റെ ഒറിജിനാലിറ്റി നടി നിഷ ശാരംഗിന്റെ പ്രത്യേകതയാണ്.  

ആദാമിന്‍റെ മകന്‍ അബു, പോത്തന്‍ വാവ, ഷേക്സ്പിയര്‍ എംഎ മലയാളം, െെമ ബോസ്, ആമേന്‍ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച നിഷ അരനാഴികനേരം, ജനുവരി, കുടുംബയോഗം, വീണ്ടും ജ്വാലയായ്, ആലിലത്താലി, ഇന്ദുമുഖി ചന്ദ്രമുഖി, വധു, ബന്ധുവാര് തുടങ്ങിയ സീരിയലുകളും അഭിനയിച്ചിട്ടുണ്ട്.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷത്തിൽ സുപ്രസിദ്ധ സിനിമാതാരം  ദിവ്യഉണ്ണിയുടെ  ഡാൻസ് പ്രോഗ്രാമും സിനിമാ താരം സാബു തിരുവല്ലയുടെ മിമിക്രിയും  ഉൾപ്പെടുത്തി അതിവിപുലമായ രീതിയിൽ നടത്തുന്നു ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.വി ചാക്കോ , ജോയി ഇട്ടന്‍, ഗണേഷ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്,ജെ. മാത്യൂസ്, ജോണ്‍ സീ വര്‍ഗീസ്, ഷൈനി ഷാജന്‍,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, എം.വി. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, ജോണ്‍ കെ. മാത്യു, ലിജോ ജോണ്‍,രാജ് തോമസ്, ഡോ. ഫിലിപ്പ് ജോര്‍ജ്,രത്‌നമ്മ രാജന്‍, രാജൻ ടി ജേക്കബ് , സുരേന്ദ്രന്‍ നായര്‍,വിപിൻ ദിവാകരൻ, ജോണ്‍ തോമസ്, എന്നിവര്‍ അറിയിച്ചു.

വാർത്ത∙ശ്രീകുമാർ ഉണ്ണിത്താൻ  

Your Rating: