Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

104–ാം വയസ്സിൽ അമേരിക്കൻ പൗരത്വം!

us-citizenship

ഫ്ലോറിഡ∙ ജെമയ്ക്കയിലെ കിങ്ങ്സ്റ്റണിൽ നിന്നും രണ്ടു ദശാബ്ദങ്ങൾക്കു മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ 104 വയസ്സുളള അമ്മൂമയ്ക്ക് അമേരിക്കൻ പൗരത്വം. സൗത്ത് ഫ്ലോറിഡയിൽ ഓഗസ്റ്റ് 26 വെളളിയാഴ്ച നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിനുശേഷം മക്കളുടേയും കൊച്ചു മക്കളുടേയും സാന്നിധ്യത്തിലാണ് നാച്വറലൈസേഷൻ സർട്ടിഫിക്കറ്റ് ഇവർ ഏറ്റുവാങ്ങിയത്.

ഇത്രയും വർഷം അമേരിക്കയിൽ താമസിച്ചിട്ടും ഇതുവരെ സിറ്റിസൺഷിപ്പ് പരീക്ഷക്ക് അമ്മൂമ്മ തയ്യാറായിരുന്നില്ല. എന്നാൽ ഈ വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യണമെന്ന് ആഗ്രഹമാണ് അമ്മൂമ്മയെ സിറ്റിസൺഷിപ്പിന് അപേക്ഷ നൽകുന്നതിന് പ്രേരിപ്പിച്ചത്.

ഇത്തവണ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ടു ചെയ്യുമെന്ന ചോദ്യത്തിന് ഇതുവരെ തീരുമാനിച്ചില്ല എന്നായിരുന്നു മറുപടി. അമ്മൂമ്മക്ക് സിറ്റിസൺഷിപ്പ് ലഭിച്ചതിൽ കുടുംബാംഗങ്ങൾ ആഹ്ലാദഭരിതരാണ്.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating: