Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് എംബസിയിലും കോൺസുലേറ്റുകളിലും വീസ അഭിമുഖങ്ങളുടെ ലഭ്യത ഡിസംബർ വരെ കൂട്ടുന്നു

visa

ചെന്നൈ ∙ ഇന്ത്യയിലെ യുഎസ് എംബസിയിലും നാലു യുഎസ് കോൺസുലേറ്റുകളിലും 2016 ഡിസംബർ വരെയുളള കാലയളവിൽ കൂടുതലായി ആയിരക്കണക്കിനു വീസ അഭിമുഖങ്ങൾക്കുളള ക്രമീകരണം ഏർപ്പെടുത്തി. ഹ്രസ്വകാലത്തേക്കുളള ഈ അവസരം വീസാ അപേക്ഷകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രയോജനപ്പെടുത്താം. ഇന്ത്യയിൽ നിന്നുളള യാത്രക്കാർ നീണ്ട ദിവസങ്ങൾ കാത്തിരിക്കേണ്ടിവരുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതിന് ജീവനക്കാരുടെ എണ്ണം താൽക്കാലികമായി കൂട്ടിക്കൊണ്ടാണ് കൂടുതൽ വീസാ അഭിമുഖങ്ങൾ ലഭ്യമാക്കിയിട്ടുളളത്. നിലവിൽ എടുത്തിട്ടുളള വിസ അഭിമുഖങ്ങൾ അപേക്ഷകർക്ക് നേരത്തെയാക്കാനാകുന്നതും കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ വീസ അപേക്ഷ നൽകുന്നതിൽ താമസം വരുത്തിയിട്ടുണ്ടെങ്കിൽ ഇപ്പോൾ അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കാവുന്നതുമാണ്.

www.ustraveldocs.com.in

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.