Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യൂബൻ സിഗാറുകൾക്കുളള നിരോധനം പിൻവലിച്ചു

cuba-cigar

വാഷിങ്ടൻ ∙ 1962 മുതൽ അമേരിയ്ക്കയിൽ നിരോധിച്ചിരുന്ന ക്യൂബൻ സിഗാറുകൾ(ചുരുട്ട്) ഇനി മുതൽ അമേരിയ്ക്കയിൽ ലഭ്യമാവും. നിരോധനം മാറ്റിയതോടെ ക്യൂബയിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ ക്യൂബൻ സിഗാറുകളും മദ്യവും അമേരിയ്ക്കയിൽ എത്തിയ്ക്കാം.

പ്രസിഡന്റ് ബറാക്ക് ഒബാമ ഇറക്കിയ ഉത്തരവോടെ ക്യൂബൻ സിഗാറുകൾ ഇനി മുതൽ അമേരിയ്ക്കൻ പുകവലിക്കാർക്ക് ആസ്വദിയ്ക്കാം. അമേരിയ്ക്കയിലേക്ക് കൊണ്ടുവരുന്ന ക്യൂബൻ സിഗാറുകളും മദ്യവും സ്വന്തം ആവശ്യത്തിനുവേണ്ടി ആയിരിയ്ക്കണമെന്ന് നിബന്ധനയുണ്ട്.

ഒബാമയുടെ പ്രത്യേക ഇടപെടൽ മൂലം അരനൂറ്റാണ്ടോളമായി ഉണ്ടായിരുന്ന പല ക്യൂബൻ നിരോധനങ്ങളും ഇപ്പോൾ ഇല്ലാതായി. വാണിജ്യം, ടൂറിസം മേഖലയിലുളള നിരോധന മാറിയതോടെ ക്യൂബയുടെ വളർച്ചയ്ക്കുളള തടസങ്ങൾ മാറി.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.