Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർജിക്കൽ സ്ട്രൈയ്ക്ക് എന്ന ഇന്ത്യയുടെ അവകാശം വാദം അംഗീകരിക്കുന്നില്ലെന്ന് യുഎസ്

surgical-strike-1

വാഷിങ്ടൻ ∙ ഇന്ത്യൻ സൈനികർ അതിർത്തി കടന്ന് പാക്കിസ്ഥാൻ ഭീ‌കര ക്യാമ്പുകൾ തകർക്കുകയും 38 ഭീകരെ വധിക്കുകയും ചെയ്തതായി ഇന്ത്യൻ സൈന്യം നടത്തിയ അവകാശവാദം അംഗീകരിക്കുന്നില്ലെന്ന് യുഎസ് വ്യക്തമാക്കി.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് സ്പോക്ക്സ് പേഴ്സൺ ജോൺ കാർബിയാണ് ഇന്ത്യയുടെ സർജിക്കൽ സ്ട്രൈയ്ക്ക് എന്ന അവകാശവാദം അംഗീകരിക്കാതെ തളളി കളയുന്നതായി പ്രസ്താവനയിറക്കിയത്.

പാക്കിസ്ഥാൻ അതിർത്തിയിൽ സംഘർഷം വളർത്തുന്നതിനെതിരെ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോൺ കെറി ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നതായും സ്പോക്ക് പേഴ്സൺ ജോൺ കാർബി വാഷിംഗ്ടണിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരുരാജ്യങ്ങളുടേയും നീക്കങ്ങൾ അമേരിക്ക സസൂഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും കാർബി പറഞ്ഞു. പാക്കിസ്ഥാൻ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈയ്ക്ക് എന്ന അവകാശവാദം നിഷേധിച്ചതിനു പുറകെ അമേരിക്കയും ഇതേ നിലപാട് ആവർത്തിച്ചത് അമേരിക്കയുടെ പാക്കിസ്ഥാൻ അനുകൂല സമീപനം വ്യക്തമാക്കുന്നതാണ്.

surgicaL-2

ഇന്ത്യാ, പാക്കിസ്ഥാൻ അതിർത്തി കടന്ന് മിന്നലാക്രമണം നടത്തി എന്ന മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ഹാജരാക്കുന്നതിന് ഇന്ത്യാ ഗവൺമെന്റിന് കഴിഞ്ഞിട്ടില്ല എന്നാണ് അമേരിക്ക ചൂണ്ടികാണിക്കുന്നത്.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.