Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറ് മീറ്റർ ഹഡിൽസിൽ യുഎസ് വനിതാ ടീമിന് ചരിത്ര വിജയം

us-olympics

റിയൊ ∙ റിയൊ ഒളിംപിക്സിൽ യുഎസ് വനിതാ ടീമംഗങ്ങൾ നൂറ് മീറ്റർ ഹഡിൽസിൽ ചരിത്ര വിജയം കൈവരിച്ചു. അമേരിക്കയുടെ ഡ്രീം ടീമംഗങ്ങളായി അറിയപ്പെടുന്ന ബ്രിയാൻ റോളിൻസ്, നിയാ അലി, ക്രിസ്റ്റി കാസിലിൻ എന്നിവർ അമേരിക്കയ്ക്ക് ചരിത്ര മുഹൂർത്തം സമ്മാനിച്ചാണ് ബുധനാഴ്ച നൂറ് മീറ്റർ ഹർഡിൽസിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.

ബ്രിയാനാ റോളിൻസ് 12–48 സെക്കന്റുകൊണ്ടാണ് 100 മീറ്റർ ഓടിയെത്തിയത്. നാളെ ഓഗസ്റ്റ് 17ന് 25 വയസ് പൂർത്തിയാക്കുന്ന റോളിൻസിന്റെ ആദ്യ സ്വർണ മെഡലാണിത്. നിയാ അലി (27) 12.59 സെക്കന്റും, ക്രിസ്റ്റി (29) 12.61 സെക്കന്റുമാണ് ഓട്ടം പൂർത്തിയാക്കാൻ എടുത്തത്.

ഇതോടെ 93 മെഡലുകൾ കരസ്ഥമാക്കി യുഎസ്എ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ചൈന 54 ഉം, ബ്രിട്ടൻ 50 മെഡലുകൾ നേടി രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി. ഇതുവരെ മെഡൽ പട്ടികയിൽ സ്ഥാനമില്ലാതിരുന്ന ഇന്ത്യ ആദ്യ വെങ്കലം നേടി മെഡൽ പട്ടികയിൽ സ്ഥാനം ഉറപ്പിച്ചു. വനിതകളുടെ ഗുസ്തിയിൽ ഹരിയാനയിൽ നിന്നുളള സാക്ഷി മാലിക്കാണ് ഇന്ത്യയുടെ അഭിമാനം കാത്തു സൂക്ഷിച്ചത്. 23 വയസുളള സാക്ഷിക്ക് ആശംസാ സന്ദേശങ്ങളുടെ പ്രവാഹമാണ്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: