Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഷ്യൽ ക്ലബ് രാജ്യാന്തര വടംവലി : കുവൈറ്റ് കെകെബി ടീം കിരീടം നേടി

vadam-vali-chicago

ഷിക്കാഗോ∙ സോഷ്യൽ ക്ലബിന്റെ നാലാം വടംവലി മത്സരത്തിൽ കുവൈറ്റ് കെകെബി ടീം തുടർച്ചയായ രണ്ടു സെറ്റുകളും കരസ്ഥമാക്കി കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ കോട്ടയം കിങ്സിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം നേടി.

കാത്തിരുന്ന വൻജനാവലിയുടെ നെഞ്ചിടിപ്പ് കൂട്ടി, ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ഫൈനൽ മത്സരത്തിൽ റഫറിയുടെ വിസിൽ മുഴങ്ങിയതോടെ വടം തോളിലേറ്റി നേർക്കുനേർ നിലയുറപ്പിച്ച കുവൈറ്റ് കെകെബി ടീമും ഷിക്കാഗോ കോട്ടയം കിങ്സും ആർക്കു വഴങ്ങണമെന്ന് അറിയാതെ മിനിട്ടുകളാണ് നിലയുറപ്പിച്ചത്. ഒരു താളത്തിന്റെ, ഒരു ശ്വാസത്തിന്റെ പിഴവിൽ വിജയം വരിക്കാൻ ഇരു ടീമുകളും കാതോർത്തു. ഇതുവരെ അമേരിക്കൻ മലയാളി കണ്ടിട്ടില്ലാത്ത ആവേശത്തോടെയാണ് ഷിക്കാഗോ സോഷ്യൽ ക്ലബ്വിന്റെ നാലാം വടംവലി മത്സരം ഇക്കുറി ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളി മൈതാനം സാക്ഷ്യം വഹിച്ചത്.

vadam-vali-chicago2

സ്റ്റീഫൻ കിഴക്കേക്കുറ്റ് സ്പോൺസറും ബിനോയി നെല്ലികുഴിയിൽ ക്യാപ്റ്റനും തങ്കച്ചൻ കുരുവിള കോച്ചുമായുള്ള കുവൈറ്റ് കെകെബിക്ക് ഒന്നാം സ്ഥാനവും ഡിബിൻ വിലങ്ങുകല്ലേൽ ക്യാപ്റ്റനും ജെയിസ് ചെറുകര കോച്ചുമായുള്ള കോട്ടയം കിങ്സിന് രണ്ടാം സ്ഥാനവും ഷൈബു കിഴക്കേക്കുറ്റ് ക്യാപ്റ്റനും സൈമൺ ചക്കാലപ്പടവിൽ കോച്ചുമായുള്ള ഉഴവൂർ സെന്റ് സ്റ്റീഫൻസ് മൂന്നാം സ്ഥാനവും ഫിലിപ്പ് കെ.സൈമൺ കല്ലറാനിയിൽ ക്യാപ്റ്റനുമായുള്ള കുവൈറ്റ് കെ.കെ.ബി. ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. മികച്ച കോച്ചായി തിരഞ്ഞെടുത്തത് കുവൈറ്റ് കെ.കെ.ബി. യുടെ തങ്കച്ചൻ കുരുവിളയാണ്. മികച്ച കോച്ചിന് ഫിലിപ്പ് പെരികലം സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും കുര്യൻ പെരികലം മെമ്മോറിയൽ ട്രോഫിയും നൽകി.

ഷിക്കാഗോ ട്രോളി പുള്ളേഴ്സ്, ഹൂസ്റ്റൺ കില്ലേഴ്സ്, കാനഡ കോട്ടയം ബ്രദേഴ്സ്, ടാമ്പാ ടസ്ക്കേഴ്സ്, ചിക്കാഗോ റഫ് ഡാഡീസ്, അറ്റ്ലാന്റാ ബുൾസ്, ചിക്കാഗോ കോട്ടയം കിങ്സ് സെവൻസ്, അരീക്കര അച്ചായൻസ് എന്നീ ടീമുകളും ആവേശം മുറ്റിനിന്ന മത്സരങ്ങളിൽ മാറ്റുരച്ചു.

വനിതകളുടെ വടംവലി മത്സരത്തിൽ മാത്യു തട്ടാമറ്റം മാനേജരും ഡോണി വെണ്ണലശ്ശേരി കോച്ചും റ്റോസ്മി കൈതക്കത്തൊട്ടി ക്യാപ്റ്റനുമായുള്ള ചിക്കാഗോ സെന്റ് ജൂഡ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട ാം സ്ഥാനം ചിക്കാഗോ ലൂർദ്ദ് മാതാ ടീമിനാണ്. ജസ്മോൻ പുറമടം മാനേജരും ജോണിക്കുട്ടി പിള്ളവീട്ടിൽ കോച്ചും ഷൈനി പട്ടരുമഠം ക്യാപ്റ്റനുമായിരുന്നു. ഷിക്കാഗോ റഫ് മമ്മീസ് ടീമും പങ്കെടുത്തു.

പുരുഷന്മാരുടെ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് ജോയി നെടിയകാലായിൽ സ്പോൺസർ ചെയ്ത 3001 ഡോളറും മാണി നെടിയകാലായിൽ എവർറോളിംഗ് ട്രോഫിയും സമ്മാനിച്ചു. ഫിലിപ്പ് മുണ്ട പ്ലാക്കൽ സ്പോൺസർ ചെയ്ത 2001 ഡോളറും എവർറോളിങ് ട്രോഫിയുമാണ് രണ്ടാം സമ്മാനമായി നൽകിയത്. മൂന്നാം സമ്മാനം കുളങ്ങര ഫാമിലി സ്പോൺസർ ചെയ്ത 1001 ഡോളറും രാജു കുളങ്ങര മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നൽകി. നാലാം സ്ഥാനം ലഭിച്ച ടീമിനു ബൈജു കുന്നേൽ സ്പോൺസർ ചെയ്ത 501 ഡോളറും ബിജു കുന്നേൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നൽകി.

vadam-vali-chicago3

വടംവലി മത്സരം ക്നാനായ റീജിയൺ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ക്ലബ്വ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി ജനറൽ കൺവീനർ സിറിയക് കൂവക്കാട്ടിൽ, എക്സിക്യൂട്ടീവ് അംഗങ്ങായ സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, സണ്ണി ഇണ്ടിക്കുഴി, പ്രദീപ് തോമസ് മാത്യു തട്ടാമറ്റം (പി.ആർ.ഒ.) എന്നിവർ വടംവലി മത്സരത്തിന് നേതൃത്വം നൽകി. ജോസ് ഇടിയാലി, നിണൽ മുണ്ട പ്ലാക്കൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. തോമസ് പുത്തേത്താണ് സെക്യൂരിറ്റി ടീമിന് നേതൃത്വംനൽകിയത്. അഭിലാഷ് നെല്ലാമറ്റം (രജിസ്ട്രേഷൻ), ബിനു കൈതക്കത്തൊട്ടി (റൂൾസ് റഗുലേഷൻ), ജിൽസ് വയലുപടിയാനിക്കൽ (ഫസ്റ്റ് എയ്ഡ്), സൈമൺ ചക്കാലപടവിൽ (അക്കോമഡേഷൻ), ജോസ് മണക്കാട്ട് (റിസപ്ഷൻ പ്രോഗ്രാം), ബിജു കരികുളം (ഫൈനാൻസ്), പീറ്റർ കുളങ്ങര (ഗതാഗതം), ബെന്നി മച്ചാനിക്കൽ (ഭക്ഷണം), അലക്സ് പടിഞ്ഞാറേൽ (ഹോസ്പിറ്റാലിറ്റി), ജോമോൻ തൊടുകയിൽ (റാഫിൾ), ഷാജി നിരപ്പിൽ (അവാർഡ്), അബി കീപ്പാറ (യൂണിഫോം), സജി മുല്ലപ്പള്ളി (ഘോഷയാത്ര), റ്റിറ്റോ കണ്ട ാരപ്പിള്ളി (ഫെസിലിറ്റി), അനിൽ മറ്റത്തിക്കുന്നേൽ (ഫോട്ടോ വീഡിയോ), ടോമി എടത്തിൽ (ഔട്ട് ഡോർ എന്റർടെയ്ൻമെന്റ്). സജി പൂതൃക്കലിന്റെ നാടൻ സ്റ്റൈലിലുള്ള കമന്ററി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഈ പരിപാടി സംപ്രേഷണം ചെയ്ത KVTV, Asianet, Joychenputhukulam.com സംഗമം, കേരള എക്സ്പ്രസ്സ്, ഫോട്ടോ എടുത്ത ഡൊമിനിക് ചൊള്ളന്തേൽ എന്നിവരോട് സോഷ്യൽ ക്ലബിന്റെ കടപ്പാട് അറിയിക്കുന്നു.

തുടർന്നു നടന്ന ഓണാഘോഷം മലയാളത്തനിമ കൊണ്ടും തനിമയാർന്ന പരിപാടികൊണ്ടും പ്രത്യേകതയാർന്ന ഓണമായി മാറി. പ്രശസ്ത സിനിമാതാരം ദിവ്യാ ഉണ്ണിയുടെ വെൽകം ഡാൻസ് ഈ വർഷത്തെ ഓണത്തിന്റെ ഏറ്റവും പ്രത്യേകതയായിരുന്നു. പതിവുപോലെ സാബു എലവുങ്കലിന്റെ നേതൃത്വത്തിലുള്ള ചെണ്ട മേളത്തോടെ മഹാബലിക്കു വരവേൽ‌പ് നൽകി. രാജു മാനുങ്കൽ ആണ് മാവേലിയായി വേഷമിട്ടത്. രാജു തട്ടാമറ്റം വാമനനായി വേഷമിട്ടു. ജോസ് മണക്കാട്ടാണ് ങ/ര യായി പ്രവർത്തിച്ചത്.

അതിനു ശേഷം നടന്ന പൊതുസമ്മേളനത്തിൽ സോഷ്യൽ ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അദ്ധ്യക്ഷനായിരുന്നു. മുഖ്യാതിഥി ജോസഫ് കെ. ജയിംസ് (Director of IL Emergency Management Agency),, ഫാ. തോമസ് മുളവനാൽ, സാജു കണ്ണമ്പള്ളി, സിറിയക് കൂവക്കാട്ടിൽ, സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, സണ്ണി ഇണ്ട ിക്കുഴി, പ്രദീപ് തോമസ് എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചു. ജനറൽ കൺവീനർ സിറിക് കൂവക്കാട്ടിൽ സ്വാഗതം ആശംസിച്ചു. അതിനുശേഷം നടന്ന കലാപരിപാടികൾ ഓണാഘോഷത്തിന് കൊഴുപ്പേകി. ഈ ഓണാഘോഷ പരിപാടിക്ക് വിപുലമായ കമ്മിറ്റിയുണ്ടായിരുന്നു. അവരുടെയും ക്ലബ് കുടുംബാംഗങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനവും, നല്ലവരായ ഷിക്കാഗോ മലയാളികളുടെ സഹകരണവും, എല്ലാ സ്പോൺസർമാരുടെയും സാമ്പത്തികസഹായവും അതിനുപരി എല്ലാ വടംവലി ടീമുകളുടെയും അച്ചടക്കത്തോടെയുള്ള സഹകരണവുമാണ് ഈ പരിപാടിയുടെ വിജയത്തിനു പിന്നിലെന്ന് ട്രഷറർ സണ്ണി ഇണ്ടിക്കുഴി തന്റെ നന്ദി പ്രസംഗത്തിലൂടെ പറഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയോടു കൂടി പ്രോഗ്രാം സമാപിച്ചു.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.


വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: