Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടശേരിക്കര സംഗമം വാർഷികയോഗം 2016 ഒക്ടോബർ 29ന്

ന്യൂയോർക്ക്∙ വടശേരിക്കര സംഗമം ഓഫ് ന്യൂയോർക്കിന്റെ 2016 വർഷത്തെ കുടുംബ സംഗമവും അത്താഴവിരുന്നും ഒക്ടോബർ 29നു ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ന്യൂയോർക്ക് ക്യുൻസ്, ഗ്ലെനോക്സിലുള്ള സന്തൂർ റെസ്റ്റോറന്റിൽ വെച്ച് (257-05 Union Turnpike GLEN OAKS , NEW YORK, 11004 Tel: 718-343-3939) നടത്തും.

ഈ വർഷത്തെ കുടുംബ സംഗമം വർണോജ്വലമാക്കുവാൻ വിവിധ പരിപാടികളണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. പ്രശസ്ത ഗായകൻ ബാബു എഫ്രയീൻ നയിക്കുന്ന സംഗീത നിശ പരിപാടികൾക്ക് മാറ്റു കൂട്ടും. ഈ വർഷത്തെ കുടുംബ സംഗമത്തിൽ മുഖ്യാതിഥിയായി എത്തുന്നത് എപ്പിഫനി മാർത്തോമാ ഇടവക വികാരി റവ. ഫാ. ജോജി തോമസാണ്. ഇദ്ദേഹം വടശേരിക്കര സ്വദേശിയാണ്.

വിഭവ സമൃദ്ധമായ അത്താഴ വിരുന്ന് ഈ വർഷത്തെ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. ഈ കൂട്ടായ്മ അമേരിക്കയിലുള്ള വടശേരിക്കര നിവാസികളുടെ മനസ്സിൽ ഒരിക്കലും മായാത്ത തിളങ്ങുന്ന അനുഭവം അയിരിക്കും. വടശേരിക്കരയിലും പരിസര ദേശങ്ങളിലുമുള്ള എല്ലാ സുഹൃത്തുക്കളെയും വളരെ സ്നേഹത്തോടും ആദരവോടും കൂടി ഈ സായാഹ്നത്തിലേക്ക് സ്വാഗതം ചെയ്യുന്നു. സംഘടനക്കു വേണ്ടി സെക്രട്ടറി ജോയി പങ്ങാട്ട് (516 395 5235) അറിയിച്ചതാണിത്.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് - മാത്യു മാമ്മൻ (631 754 1477), വൈസ് പ്രസിഡന്റ് - ഐപ്പ് പിലിഫ് (516 326 1872), ട്രഷറർ -അനു തോമസ് (631 561 1998), അക്കൗണ്ടന്റ് - സൂസൻ ഏബ്രഹാം (718 347 3230).

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: