Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോരസൺ വർഗീസിന്റെ ‘വാൽക്കണ്ണാടി’ പ്രകാശനം ചെയ്തു

valkkanadi-01

തിരുവനന്തപുരം∙ പ്രവാസി മലയാളി എഴുത്തുകാരിൽ പ്രമുഖനായ കോരസൺ വർഗീസ് രചിച്ച ലേഖന സമാഹാരമായ ‘വാൽക്കണ്ണാടി’ ഓഗസ്റ്റ് 26നു വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബിൽ വച്ചു പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി കെ.ആർ. അജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് നീലാർമഠം പുസ്തകം പരിചയപ്പെടുത്തി.

valkkanadi-03

പ്രമുഖ നോവലിസ്റ്റും മനോരമ എഡിറ്ററുമായ ബി. മുരളി പന്തളം സുധാകരന് ആദ്യപ്രതി കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു. പ്രവാസി എഴുത്തുകാരുടെ വിരൽചൂണ്ടലുകളിൽ ആത്മാർത്ഥതയുണ്ടെന്നും, അവരുടെ ഗൃഹാതുരത്വം തുടിപ്പിക്കുന്ന ഓർമ്മപ്പെടുത്തലുകളിൽ മലയാളിത്തം നിറഞ്ഞുനിൽക്കുന്നുവെന്നും പ്രകാശനം നിർവഹിച്ചുകൊണ്ട് ബി. മുരളി പറഞ്ഞു. മലയാളികൾക്ക് പരിചിതമല്ലാത്ത ഒരു ജീവിതം പറഞ്ഞതാണ് പ്രവാസി എഴുത്തുകാരനായിരുന്ന ബെന്യാമിനെ ആളുകൾ വായിച്ചതെന്നും, എന്നാൽ വാൽക്കണ്ണാടിയിലൂടെ കോരസൺ മലയാളി ജീവിതത്തിന്റെ അറിവുള്ള വശങ്ങളിലെ കാണപ്പെടേണ്ടവ ചൂണ്ടിക്കാണിക്കുകയാണെന്നും, ഇത് കൂടുതൽ വായിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

valkkanadi-02

മംഗളം സി.ഇ.ഒ ആർ. അജിത് കുമാറും, പന്തളം സുധാകരനും തങ്ങളുടെ സതീർത്ഥ്യനായ കോരസൺ വർഗീസിനൊപ്പം കലാലയ രാഷ്ട്രീയത്തിലേയും സാഹിത്യപ്രസ്ഥാനങ്ങളിലേയും ദീർഘമായ കൂടിച്ചേരലുകൾ അയവിറക്കി. മനോരമ എഡിറ്റർ സുജിത് നായർ ആശംസകൾ നേർന്നു. കോരസൺ നന്ദി പ്രകാശിപ്പിച്ചു.

valkkanadi-04

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: