Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധ കോതമംഗലം ബാവയുടെ ഓർമ്മപ്പെരുന്നാൾ വാണാക്യു സെന്റ് ജയിംസ് ദേവാലയത്തിൽ

vanaq-perunnal

ന്യൂജഴ്സി∙ വാണാക്യു സെന്റ് ജയിംസ് യാക്കോബായ സുറിയാനി ഓർത്തഡോക്്സ് ദേവാലയത്തിൽ വിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവയുടെ (കോതമംഗവം ബാവ) 331-മത് ഓർമ്മപ്പെരുന്നാൾ ഒക്ടോബർ രണ്ടാം തീയതി ഞായറാഴ്ച ക്നാനായ ആർച്ച് ഡയോസിസിന്റെ അമേരിക്കൻ റീജിയൻ ആർച്ച് ബിഷപ്പ് ആയൂബ് മോർ സിൽവാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്നു. മലങ്കര സഭയിൽ സത്യവിശ്വാസം പരിരക്ഷിക്കുവാൻ എ.ഡി 1685-ൽ മലങ്കരയിലേക്ക് എഴുന്നള്ളി വന്ന കിഴക്കിന്റെ കാതോലിക്കയായിരുന്നു വിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവ. പരി. അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവയുടെ നിർദേശ പ്രകാരമാണ് ബസേലിയോസ് ബാവ മലങ്കരയിലെത്തിയത്. കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിലാണ് വിശുദ്ധൻ അന്ത്യവിശ്രമംകൊള്ളുന്നത്. കോതമംഗലം ബാവയുടെ ഓർമ്മപ്പെരുന്നാൾ സെന്റ് ജയിംസ് ദേവാലയത്തിന്റെ സ്ഥാപനകാലം മുതൽ വളരെ പ്രധാന്യത്തോടെ നടത്തുന്ന പെരുന്നാളുകളിലൊന്നാണ് ബസേലിയോസ് ബാവയുടേത്.

ഒക്ടോബർ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് ദൈവാലയത്തിൽ എത്തിച്ചേരുന്ന ആയൂബ് മോർ സിൽവാനോസ് മെത്രാപ്പോലീത്തയെ പരമ്പരാഗതമായ രീതിയിൽ സ്വീകരിച്ച് ആനയിക്കും. 9.15ന് പ്രഭാത പ്രാർത്ഥനയും, 10 മണിക്ക് വിശുദ്ധ കുർബാനയും, വിശുദ്ധനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും തിരുമേനിയുടെ പ്രധാന കാർമികത്വത്തിലും, ഫാ. ഡോ. എ.പി ജോർജിന്റെ സഹകാർമികത്വത്തിലും നടത്തപ്പെടും.

11.30നു പ്രദക്ഷിണവും അതേത്തുടർന്ന് ആശീർവാദവും നേർച്ചവിളമ്പും നടത്തപ്പെടും. സ്നേഹവിരുന്നോടെ പെരുന്നാൾ ചടങ്ങുകൾ അവസാനിക്കും. ഫാ. ആകാശ് പോൾ, പൗലോസ് കെ. പൈലി, യൽദോ വർഗീസ്, സിമി ജോസഫ്, മെവിൻ തോമസ് എന്നിവരും കുടുംബങ്ങളുമാണ് ഇത്തവണത്തെ പെരുന്നാൾ ഏറ്റുകഴിക്കുന്നത്. പെരുന്നാൾ ആഘോഷപരിപാടികൾക്ക് വികാരി ഫാ. ആകാശ് പോൾ, പൗലോസ് കെ. പൈലി (വൈസ് പ്രസിഡന്റ്), രഞ്ചു സക്കറിയ (സെക്രട്ടറി), യൽദോ വർഗീസ് (ട്രസ്റ്റി), കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും. നേർച്ചകാഴ്ചകളോടെ വിശുദ്ധന്റെ പെരുന്നാളിൽ സംബന്ധിക്കാൻ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.