Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു വെർമോണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾ കാർ അപകടത്തിൽ മരിച്ചു

five

വെർമോണ്ട് ∙ ഒക്ടോബർ 8 ശനിയാഴ്ച അർധരാത്രിക്കുശേഷം ഉണ്ടായ കാർ അപകടത്തിൽ 5 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. വെർമോണ്ട് ഹൈസ്കൂളിലെ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ പേരുകൾ ഒക്ടോബർ 9 ന് വൈകിട്ട് പൊലീസ് വെളിപ്പെടുത്തി. മാരി ഹാരിസ്(16), സൈറസ്(16), ലിയം ഹെയ്ൽ(16), ജെനി (15), എലിബ്രൂക്കൻസ്(16) അഞ്ചുപേരിൽ ഒരാൾ ഒരേ കമ്മ്യൂണിറ്റിയിൽ നിന്നാണെങ്കിലും മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയാണെന്നു കൊ. വൈസ് പ്രിൻസിപ്പാൽ പറഞ്ഞു.

തെറ്റായ ദിശയിൽ വാഹനം ഓടിച്ചുവന്ന ‍ഡ്രൈവറാണു കുട്ടികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ചത്. തുടർന്നു വാഹനത്തിനു തീപിടിച്ചു.

വില്ലിസ്റ്റൺ(Williston) ഇന്റർസ്റ്റേറ്റ് 89 ലാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് അപകടത്തെ തുടർന്ന് തീ ആളിപടർന്ന കാറിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അപകടത്തിനുത്തരവാദിയായ ഡ്രൈവർ ട്രക്കിൽ നിന്നും ഇറങ്ങി പൊലീസ് വാഹനം അപഹരിച്ചു അതിവേഗത്തിൽ ഓടിച്ചു പോയി. ഇതിനിടയിൽ ഈ വാഹനം മറ്റ് ഏഴ് വാഹനങ്ങളുമായി കൂട്ടിയിടിച്ചതിൽ നിരവധി പേർക്കു പരുക്കേറ്റു.

വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനത്തിൽ തീ ആളിപ്പടർന്നതിനാൽ എല്ലാവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായി വില്ലിസ്റ്റൺ പൊലീസ് ക്യാപ്റ്റൻ മൈക്ക് ഹെൻട്രി പറഞ്ഞു.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.