Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടന വിസ്മയവുമായി മലയാളത്തിന്റെ മഹാനടൻ

vismayam-release

ടൊറോന്റോ∙ മോഹൻലാൽ നായകനാകുന്ന, മൂന്നു ഭാഷകളിലായി പുറത്തിറങ്ങുന്ന, 'വിസ്മയം' എന്ന ചിത്രം കാനഡയിൽ ബ്ലൂ സഫയർ എന്റർറ്റെയ്ൻമെന്റും ടി. സി. എഫും ചേർന്ന് റിലീസ് ചെയ്യുന്നു. കാനഡയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം മൂന്നു ഭാഷകളിലായി വേൾഡ് റിലീസിന്റെ അതേ ദിവസം തന്നെ പ്രദർശനത്തിന് എത്തുന്നത്.

മോഹൻലാൽ മുഖ്യവേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഗൗതമിയാണ് നായികയായി അഭിനയിക്കുന്നത്. കുടുംബ ബന്ധങ്ങളുടെയും സാമൂഹ്യ പ്രശ്‌നങ്ങളുടേയും കഥ പറയുന്ന ഈ ചിത്രത്തിൽ ഉർവശി, ജോയ് മാത്യു, പി. ബാലചന്ദ്രൻ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. മിസ്സിസ്സാഗയിലെ സിനി സ്റ്റാർ സിനിമാസിൽ ആഗസ്റ്റ് 6, ശനിയാഴ്ച വൈകിട്ട് 9:30നാണ് മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. വിശദ വിവരങ്ങൾക്ക്: 416-873-2360, 647-705-3289, 647-858-5345, 647-894-2512.

വാർത്ത∙ ഇടിക്കുള ജോസഫ് 

Your Rating: