Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ ബാങ്ക് അക്കൗണ്ടുകൾ ; 5300 ഉദ്യോഗസ്ഥരെ വെൽസ് ഫാർഗോ ബാങ്ക് പിരിച്ചുവിട്ടു

fake-account

ന്യുയോർക്ക് ∙ കൂടുതൽ ബോണസും സെയിൽസ് കമ്മീഷനും ലഭ്യമാവാൻ പ്രശസ്ത അമേരിക്കൻ ബാങ്ക് വെൽസ് ഫാർഗോയിലെ ഉദ്യോഗസ്ഥർ ലക്ഷക്കണക്കിന് വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയതിനെത്തുടർന്ന് 5300 ഓളം ഉദ്യോഗസ്ഥരെ ബാങ്ക് പിരിച്ചുവിട്ടു.

ബാങ്കിൽ അക്കൗണ്ടുളളവരുടെ അറിവോ, സമ്മതമോ ഇല്ലാതെ 15 ലക്ഷത്തോളം വ്യാജ അക്കൗണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഉണ്ടാക്കിയതായി അന്വേഷണത്തിൽ തെളിഞ്ഞു.കൂടാതെ അഞ്ച് ലക്ഷത്തിലേറെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളും അനധികൃതമായി ഉണ്ടാക്കിയതായാണ് വിവരം.

അക്കൗണ്ടിലെ തിരിമറി മൂലം ആർക്കും പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും കൂടുതൽ ബാങ്ക് ഫീസ് നൽകേണ്ടതായി വന്നിട്ടുണ്ട്. വെൽസ് ഫാർഗോ അക്കൗണ്ട് ഉടമകൾക്ക് ഇതുമൂലം കൂടുതൽ ബാങ്ക് ഫീസ് നൽകേണ്ടി വന്നിട്ടുണ്ടെങ്കിൽ ബാങ്ക് പണം തിരിച്ചു നൽകും.
 

Your Rating: