Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷൻ ഫാമിലി പിക്‌നിക് നടത്തി

picnic1

വെസ്റ്റ്ചെസ്റ്റര്‍∙വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഫാമിലി പിക്‌നിക് ഓഗസ്റ്റ് 6 ശനിയാഴ്ച ന്യൂറോഷിലുള്ള ഗ്ലെന്‍ ഐലന്റ് പാര്‍ക്കിൽ നടത്തി. രാവിലെ 10നാരംഭിച്ച പികിനിക് വൈകിട്ട് അഞ്ചിനു സമാപിച്ചു.  വിവിധ പ്രായക്കാര്‍ മത്സരിച്ച് മത്സരങ്ങളിൽ പങ്കെടുക്കുന്നത് ഏവരിലും കൗതുകം ഉണര്‍ത്തി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേണ്ടി പ്രത്യേകം ഗെയിമുകള്‍ഉണ്ടായിരുന്നു.

weschester-malayali-association-picnic6

സ്‌പോര്‍ട്‌സുകള്‍ക്ക് നേതൃത്വം നല്‍കിയത് മുന്‍ പ്രസിഡന്റ് കൂടിയായ കെ.ജെ.ഗ്രെഗറി ആണ്. പിക്‌നികിന്റെ കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി ലിജോ ജോണ്‍, രാജ് തോമസ്, സുരേന്ദ്രൻ നായർ എന്നിവർ പ്രവര്‍ത്തിച്ചു. പലതരത്തിലുള്ള ഭക്ഷണങ്ങള്‍ കൊണ്ട് ഈ വര്‍ഷത്തെ പിക്‌നിക് ശ്രദ്ധേയമായി. മത്സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. വടംവലി മത്സരത്തിൽ പ്രഭാത് പാലക്കാടിന്റെ നേതൃത്വത്തിലുള്ള ടീമിന് ഒന്നാം സമ്മാനവും ഓവർ ഓൾ ട്രോഫിയും കരസ്ഥമാക്കി.

weschester-malayali-association-picnic4

പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി ടാര്‍സണ്‍ തോമസ്, ട്രഷറർ കെ.കെ.ജോൺസൻ , ജോയിന്റ് സെക്രട്ടറി  ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ എം.വി.ചാക്കോ,കൊച്ചുമ്മൻ ജേക്കബ്, ഗണേഷ് നായര്‍, രാജ് തോമസ് ,ജെ മാത്യൂസ് ,ജോണ്‍ കെ. മാത്യൂ,എം.വി.കുര്യന്‍, ചാക്കോ പി.ജോർജ് (അനി ), ഷൈനി ഷാജന്‍, രത്തമ്മ രാജന്‍, വിബിൻ ദിവാകരൻ, രാജൻ ടി.ജേക്കബ് ,ജോൺ തോമസ്, കെ.ജി. ജനാർദ്ദനൻ, ഡോ. ഫിലിപ്പ് ജോർജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

picnic2

ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ , ഈ മലയാളിയുടെ ഡയറക്ടര്‍ ജോർജ് ജോസഫ്, കൈരളി ടിവിയുടെ അമേരിക്കന്‍ ഡയറക്ടര്‍ ജോസ് കാടാപുറം, എൻജിനിയറിങ്ങ് അസോസിയേഷൻ ട്രസ്റ്റി ബി ഓൾഡ് ചെയർമാൻ , കൈരളി  ജോസ്, പ്രീത നമ്പ്യാർ, ജോഫ്രിൻ ജോസ്, ഷിനു ജോസഫ്, ഷാജിമോൻ വെട്ടംതുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്ത ഈ പിക്‌നിക് എല്ലാ പ്രായക്കാരും ഒരു പോലെ ആസ്വദിച്ചു.

weschester-malayali-association-picnic3

വാർത്ത∙ശ്രീകുമാർ ഉണ്ണിത്താൻ 

Your Rating: