Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

saraswathi

ന്യൂയോര്‍ക്ക്‌∙ നവരാത്രി ആഘോഷം വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിൽ 2016 ഒക്ടോബർ 2 ഞായറാഴ്ച്ച മുതൽ ഒക്ടോബർ 11, ചൊവ്വാഴ്ച  വരെ നവരാത്രി ആഘോഷം വിപുലമായ  രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ദുര്‍ഗാഷ്ടമി നാളില്‍ )പൂജവച്ചു വിജയദശമി നാളില്‍ പൂജയെടുക്കുന്നു.

പാവനമായ ഹൈന്ദവാചാരങ്ങള്‍ വരുന്ന തലമുറയ്‌ക്ക്‌ പകര്‍ന്നുകൊടുക്കുവാന്‍ ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിൽ നാട്ടിൽ കാണുന്ന അതേ ആചാരാനുഷ്‌ടാനങ്ങൾ പ്രവാസികളിലും എത്തിക്കുന്നു. പൂജവയ്പും ഞായറാഴ്ച‌ വൈകിട്ട് ഏഴു മുതൽ സരസ്വതി പൂജയെടുപ്പു തുടങ്ങി അയപ്പഭജനു ശേഷം ഭക്തി സാന്ദ്രമായി നടത്തുന്നു.

ഇതിൽ എല്ലാവരും പങ്കെടുക്കണം എന്നു ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പൂജയെടുപ്പും വമ്പിച്ച ആഘോഷമായി തന്നെ ചൊവ്വാഴ്ച  രാവിലെ ഏഴുമുതൽ ഒൻപതുവരെയും നടത്തുന്നു. വിജയദശമി  പൂജയെടുപ്പ് ഹരിശ്രീഗണപതയെ നമ:' എഴുതിച്ച്‌ വിദ്യാഭ്യാസത്തിന്റെ ആരംഭം കുറിക്കുന്നു. സരസ്വതീ പൂജയോടുകൂടി രാവിലെ  ചടങ്ങുകള്‍ ആരംഭിക്കും.അറിവിന്റെ ആദ്യാക്ഷരമായ ഹരിശ്രീ കുറിക്കുന്നത് വിജയ ദശമി ദിനത്തിലാണ്. എഴുത്തിനിരിക്കണമെന്ന്‌ താൽപര്യമുള്ളവര്‍ അന്നേദിവസം ചടങ്ങില്‍ പങ്കെടുക്കണമെന്ന്‌ സംഘാടകര്‍ അറിയിച്ചു. പൂജയ്‌ക്കു വേണ്ടതായ സാധനസാമഗ്രികള്‍ അമ്പലത്തിൽനിന്നു ലഭിക്കുന്നതാണ്‌. പൂജയെടുപ്പ് വൈകിട്ട് ആറു മുതൽ ഏഴുവരെയും നടത്തുന്നു. 

വാർത്ത∙ശ്രീകുമാർ ബാബു ഉണ്ണിത്താൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.