Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ അടുക്കളത്തോട്ട മത്സരം

westchester

ന്യൂറൊഷേല്‍∙ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷൻ ഈ വർഷത്തെ ഓണഘോഷത്തോട് അനുബന്ധിച്ചു അടുക്കളത്തോട്ട മത്സരം നടത്തുന്നു. സെപ്‌റ്റംബർ 17, ശനിയാഴ്ച് 11 മുതല്‍ 6 വരെ ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്‌കൂളില്‍ (475 West Hartsdale Ave, White Plains, NY 10607) നടത്തുന്ന  ഓണഘോഷത്തിൽ  വിജയികൾക്ക് സമ്മാനദനവും ക്യാഷ് അവാർഡും നൽകും. ഓണാഘോഷ പരിപാടികൾക്ക് പ്രവേശനം സൗജന്യമാണ്.

സ്ഥല പരിമിതികൾക്കുള്ളിലും നല്ല രീതിയിൽ കൃഷി ചെയ്‌തു അടുക്കളത്തോട്ടo പരിപാലിക്കുന്നവരെ  പ്രോത്സാഹിപ്പിക്കുക  എന്നതാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ  ഉദ്ദേശിക്കുന്നത്. അടുക്കളത്തോട്ട പരിപാലനകലയുടെ വിവിധ മേഖലകളെ ആസ്പദമാക്കി ജേതാക്കളെ കണ്ടെത്തി വിവിധ പ്രശംസാ പത്രങ്ങളും ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും. 

വീട്ടുപരിസരത്തുള്ള പച്ചക്കറികൃഷിക്കാണ് അവാര്‍ഡു നിര്‍ണ്ണയത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. സെപ്റ്റംബർ 10ന് മുൻപ് റജിസ്റ്റര്‍ ചെയ്യുന്നവർക്കേ  പങ്കെടുക്കാനാകൂ. അടുക്കളത്തോട്ടത്തിന്റെയും വിളവുകളുടെയും ചിത്രങ്ങളും വീഡിയോയും  ഓണാഘോഷ വേദിയിലും കേരള ദർശനം മാഗസിനിലും  പ്രദര്‍ശിപ്പിക്കും. വെസ്റ്റ്ചെസ്റ്റര്‍ , ന്യൂയോർക്ക്  പ്രദേശങ്ങളിൽ ഉള്ളവരെ  മത്സരത്തിൽ  പങ്കാളികളാവാൻ അർഹതയുള്ളൂ .

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍(914 886 -2655 ), വൈസ് പ്രസിഡന്റ് തോമസ് കോശി(914-310 -2242 ), സെക്രട്ടറി ടെറന്‍സണ്‍ തോമസ്(914 -255 -0176 ), ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍(914 -610 -1594 ), ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി(516 -698 -7496 ), ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.വി ചാക്കോ(914 -636 -7032 )

വാർത്ത∙ശ്രീകുമാർ ഉണ്ണിത്താൻ  

Your Rating: