Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

nava-rathri

ന്യൂയോര്‍ക്ക്∙ വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിൽ 2016 ഒക്ടോബർ 2 മുതൽ ഒക്ടോബര്‍ 11വരെ നവരാത്രി ആഘോഷം വിപുലമായ രീതിയിൽ നടത്തുന്നു. ദുര്‍ഗാഷ്ടമി നാളില്‍ പൂജവെച്ച്‌ വിജയദശമി നാളില്‍ പൂജയെടുക്കുന്ന പാവനമായ ഹൈന്ദവാചാരങ്ങള്‍ വരുന്ന തലമുറയ്‌ക്ക്‌ പകര്‍ന്നുകൊടുക്കുവാന്‍ ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിൽ നാട്ടിൽ കാണുന്ന അതേ ആചാരാനുഷ്‌ഠാനങ്ങൾ പ്രവാസികളിലും എത്തിക്കുന്നു. ഒന്‍പത് രാത്രികള്‍ നീണ്ട് നില്‍ക്കുന്ന ദേവീ പൂജയാണ് നവരാത്രി. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് നവരാത്രി ആഘോഷിയ്ക്കുന്നത്. ഒന്‍പത് രാത്രിയും ഒന്‍പത് പകലും നീണ്ടുനില്‍ക്കുന്ന പൂജയില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിക്കുക.

ഈ 9 ദിവസങ്ങളിൽ നവരാത്രിവ്രതം നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാന്. താല്പര്യമുള്ള ഭക്തജനങ്ങൾ ക്ഷേത്രത്തിൽ അറിയിക്കുക. കൂടാതെ 9 ദിവസങ്ങളിൽ വൈകുന്നേരം നടക്കുന്ന വിശേഷാൽ ദേവീപൂജകളിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.

ഒക്ടോബര്‍ 2,ഞായർ : രാവിലെ  6.30 നു-നിർമ്മാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് - അയ്യപ്പപൂജ. വൈകുന്നേരം 7 മണിക്ക് ശൈലപുത്രിപൂജ, ലളിതാസഹസ്രനാമജപം.

ഒക്ടോബര്‍ 3,തിങ്കൾ:  രാവിലെ  6.30 നു-നിർമ്മാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് -അയ്യപ്പപൂജ.
വൈകുന്നേരം 7 മണിക്ക് 'ബ്രഹ്മചാരിണീപൂജ, ലളിതാസഹസ്രനാമജപം.

ഒക്ടോബര്‍ 4, ചൊവ്വ : രാവിലെ 6.30നു- നിർമ്മാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് - അയ്യപ്പപൂജ.
വൈകുന്നേരം 7 മണിക്ക് ചന്ദ്രഘണ്ഠപൂജ, ലളിതാസഹസ്രനാമജപം.

ഒക്ടോബര്‍ 5, ബുധൻ : രാവിലെ  6.30നു-നിർമ്മാല്യദർശനം, അയ്യപ്പ സുപ്രഭാതജപം', 9 മണിക്ക് -അയ്യപ്പപൂജ. വൈകുന്നേരം 7 മണിക്ക് കുശ്മാണ്ഡദേവീപൂജ, ലളിതാസഹസ്രനാമജപം.

ഒക്ടോബര്‍ 6,വ്യാഴം : രാവിലെ 6.30നു- നിർമ്മാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് - അയ്യപ്പപൂജ.
വൈകുന്നേരം 7 മണിക്ക് സ്കന്ദമാതാപൂജ, ലളിതാസഹസ്രനാമജപം.

ഒക്ടോബര്‍ 7 വെള്ളി : രാവിലെ  6.30നു- നിർമ്മാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് -അയ്യപ്പപൂജ.
വൈകുന്നേരം 7 മണിക്ക് കാർത്യായനിദേവീപൂജ, ലളിതാസഹസ്രനാമജപം.

ഒക്ടോബര്‍ 8 ശനി: രാവിലെ  6.30നു- നിർമ്മാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് -അയ്യപ്പപൂജ.
വൈകുന്നേരം 6 മണിക്ക് ശനി പൂജ. 7ന് മഹാ കാളീപൂജ, ലളിതാസഹസ്രനാമജപം.

ഒക്ടോബര്‍ 9, ഞായർ : രാവിലെ  6.30നു-നിർമ്മാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് -അയ്യപ്പപൂജ.       വൈകുന്നേരം 6 മണിക്കു-പൂജവെപ്പ്. 7ന് മഹാ ഗൗരീമാതാ, ലളിതാസഹസ്രനാമജപം.

ഒക്ടോബര്‍ 10,തിങ്കൾ : രാവിലെ  6.30നു-നിർമ്മാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് -അയ്യപ്പപൂജ.
വൈകുന്നേരം 7 മണിക്കു ശ്രീ ലളിതാപരമേശ്വരി പൂജ, ലളിതാസഹസ്രനാമജപം.

ഒക്ടോബര്‍ 11,ചൊവ്വ : വിജയദശമി  പൂജയെടുപ്പ്, വിദ്യാഭ്യാസത്തിന്റെ ആരംഭം കുറിക്കുന്നു. സരസ്വതീ പൂജയോടുകൂടി രാവിലെ ചടങ്ങുകള്‍ ആരംഭിക്കും. തിന്മയ്ക്ക് മേല്‍ നന്മ വിജയം നേടുന്ന ദിനം. എഴുത്തിനിരിക്കണമെന്ന്‌ താല്‌പര്യമുള്ളവര്‍ അന്നേദിവസം ചടങ്ങില്‍ പങ്കെടുക്കണമെന്ന്‌ സംഘാടകര്‍ അറിയിച്ചു. പൂജയ്‌ക്കു വേണ്ട സാധനസാമഗ്രികള്‍ അമ്പലത്തിൽനിന്നു ലഭിക്കുന്നതാണ്‌. 

വാർത്ത∙ ശ്രീകുമാർ ബാബു ഉണ്ണിത്താൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.