Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയുടെ തലയറുത്ത് ഫ്രീസറിൽ വെച്ച ഭർത്താവ് അറസ്റ്റിൽ

murdere

ടെക്സസ് ∙ ഒന്നും രണ്ടും വയസ്സുളള രണ്ടു കുട്ടികളുടെ മാതാവ് നറ്റാഷയെ (21) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല ഫ്രീസറിൽ വെച്ച ടെക്സസിൽ നിന്നുളള ഭർത്താവിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 29 വെളളിയാഴ്ച ബെൽമീഡ് പൊലീസ് വക്താവാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തെക്കുറിച്ചുളള വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്.

ഓഗസ്റ്റ് 28ന് ഭാര്യയെ വധിച്ചശേഷം വീടിനു മുമ്പിൽ പ്രതിരോധം തീർത്ത യുവാവിനെ പൊലീസ് കീഴടക്കുകയായിരുന്നു. നറ്റാഷക്ക് ഇതിനുമുമ്പ് ഭർത്താവിൽ നിന്നും മർദ്ദനം ഏല്ക്കേണ്ടി വന്നിട്ടുണ്ടെന്ന് മാതാവ് പട്രീഷ പറഞ്ഞു. പ്രതി കുറ്റം ചെയ്തതായി സമ്മതിയ്ക്കുകയും ചെയ്തതിൽ പശ്ചാതപിക്കുകയും ചെയ്തു. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ മെക് ലിനൽ കൗണ്ടി ജയിലിലേക്ക് അയച്ചു. 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

മാതാവ് കൊല്ലപ്പെടുകയും പിതാവ് ജയിലാക്കുകയും ചെയ്തതിനെ തുടർന്ന് അനാഥരായ രണ്ട് കൊച്ചു കുട്ടുകളെ ചൈൽഡ് വെൽഫെയർ അധികൃതർ ഏറ്റെടുത്തു.

വാർത്ത ∙ പി. പി. ചെറിയാൻ


Your Rating: