Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്യം ഐസക്കും, സാബു തിരുവല്ലയും നായർ സംഗമത്തിൽ

william-sabu

ഷിക്കാഗോ∙ ഓഗസ്റ്റ് 12 മുതൽ 14 വരെ വിദ്യാധിരാജ നഗറിൽ (ക്രൗൺപ്ലാസ, ഹൂസ്റ്റൺ) വച്ചു നടക്കുന്ന നായർ മഹാസംഗമത്തിൽ ഗായകൻ വില്യം ഐസക്ക്, സിനിമാ താരം സാബു തിരുവല്ല എന്നിവർ പങ്കെടുക്കുന്നു. മിമിക്രി കലാരംഗത്തും വളരെ ശ്രദ്ധേയനായ താരമാണ് സാബു തിരുവല്ല. മലയാളം, തമിഴ്, ഹിന്ദി ഗാനാലാപനത്തിലൂടെ വളരെ പ്രശസ്തിയിലേക്ക് കുതിക്കുന്ന ഗായകനാണ് വില്യം ഐസക്ക്.

നായർ കുടുംബാംഗങ്ങളുടെ ഈ കൂട്ടായ്മ എന്തുകൊണ്ടും ഒരു സാമുദായിക കൂടിച്ചേരലിനുപരി സാംസ്കാരികവും, സാമൂഹികവും അതോടൊപ്പം ആത്മീയതയും നിറഞ്ഞ അന്തരീക്ഷം ആയിരിക്കുമെന്നുള്ളതിൽ യാതൊരു സംശയവുമില്ലെന്ന് പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു.

കലാ-സാംസ്കാരിക-സാമൂഹിക- ആത്മീയ മേഖലകൾക്കെല്ലാം പ്രാതിനിധ്യം നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ നായർ കൂട്ടായ്മയിൽ പങ്കെടുത്ത് വൻവിജയമാക്കിത്തീർക്കാൻ സെക്രട്ടറി സുനിൽ നായർ അഭ്യർത്ഥിച്ചു.

കൺവൻഷൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി ട്രഷറർ പൊന്നുപിള്ളയും, ചെയർമാൻ ഡോ. മോഹൻകുമാറും പറഞ്ഞു. സതീശൻ നായർ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: