Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ 69-ാം സ്വാതന്ത്യ്രദിനം ആഘോഷിക്കുന്നു

ഡാലസ്∙ 21 വർഷങ്ങൾക്കു മുൻപ് ന്യൂജഴ്സിയിൽ പ്രവർത്തനം ആരംഭിച്ച വേൾഡ് മലയാളി കൗൺസിലിന്റെ ഡാലസ് ഫോർട്ട് വർത്ത് ഏരിയയിലെ അംഗീകൃത പ്രൊവിൻസുകളായ നോർത്ത് ടെക്സസ്, ഡാലസ്, ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസുകളുടെയും അമേരിക്ക റീജിയന്റേയും സംയുക്താഭിമുഖ്യത്തിൽ ഈവർഷത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യം ദിനം സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു.

റിച്ചാർഡ്സൺസിറ്റിയിലുള്ള മുംതാസ് റസ്റ്ററന്റിൽ ഓഗസ്റ്റ് 15 ന് വൈകിട്ട് ആറിന് ആരംഭിക്കുന്ന ചടങ്ങിൽ ഡാലസിലെ പ്രമുഖ സാമൂഹ്യപ്രവർത്തകരും പങ്കെടുക്കും. ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ ഭാരതം നൽകുന്ന സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം എത്രമാത്രം വിലപ്പെട്ടതാണെന്ന വിഷയത്തെകുറിച്ച് വിശകലനം ചെയ്യാനും ഈ ചർച്ചയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ എങ്ങനെ പുതുതലമുറയ്ക്ക് കൈമാറാം എന്നും തീരുമാനിക്കും.

ഈ കഴിഞ്ഞ ഓഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ തിരുവനന്തപുരത്തു നടന്ന ഗ്ലോബൽ കോൺഫറൻസ് കേരളം ഗവർണർ പി സദാശിവം ഉദ്ഘാടനംചെയ്യുകയും വേൾഡ് മലയാളി കൗൺസിൽ നടത്തിവരുന്ന പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ഒത്തൊരുമയോടും സഹോദര്യത്തോടുംകൂടി തുടർന്നുള്ള കർമ്മപരിപാടികൾ നടത്തുവാനും ആഹ്വാനം ചെയ്തിരുന്നു. നോർത്ത് അമേരിക്കയിലെ എല്ലാ അംഗീകൃത പ്രൊവിൻസുകളെയും പ്രതിനിധികരിച്ചു പ്രവർത്തകർ ഈ സമ്മേളനത്തിൽ പങ്കെടുത്തു.

വളരെ വിപുലമായ പല കർമ്മപരിപാടികൾക്കും നേതൃത്വംനൽകാനും പുതുതലമുറയെ സേവനത്തിന്റെ പാതകാണിച്ചു കൊടുക്കാനും ഈ വർഷത്തെ നേതൃത്വം മുൻഗണന നൽകുമെന്ന് വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസുകൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ആഘോഷത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ വന്നുചേരണമെന്ന് വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.


വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: