Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് മലയാളി കൗൺസിൽ ഒക്ലഹോമ പ്രൊവിൻസ് സമ്മേളനം 

wmc-malayali-council

ഒക്ലഹോമ∙ വേൾഡ് മലയാളി കൗൺസിൽ ഒക്‍ലഹോമ പ്രൊവിൻസ്  സംഘടിപ്പിച്ച എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വരും വർഷത്തിലേക്കുള്ള  വിവിധ  കർമ്മ പരിപാടികളുടെ രൂപരേഖയും പദ്ധതികളുടെ  നടത്തിപ്പിനായുള്ള സമഗ്ര മാർഗ്ഗരേഖയും ചർച്ച ചെയ്തു തീരുമാനിച്ചു. അമേരിക്ക റീജിയൻ പ്രസിഡന്റ് പി.സി.മാത്യു പങ്കെടുത്ത യോഗത്തിൽ പ്രൊവിൻസ് പ്രസിഡന്റ് പുന്നൂസ് തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ വി.പി. എബ്രഹാം യോഗത്തിൽ  ഉദ്ഘാടനം നിർവഹിച്ചു.

wmc-malayali-council-2

പി.സി. മാത്യു വേൾഡ് മലയാളി കൗൺസിൽ അടുത്തയിടെ നടപ്പിലാക്കിയ സാംസ്‌കാരിക , സേവന രംഗങ്ങളിലെ ഉദാത്തമായ സംഭാവനകളെപ്പറ്റി വിശദീകരിച്ചു സംസാരിച്ചു. ചെന്നൈ പ്രളയ ബാധിതർക്ക് കൈ താങ്ങായി 41 വീട് പണിതു കൊടുത്തതും പി.സി. മാത്യു യോഗത്തിൽ എടുത്തു പറഞ്ഞു. സെക്രട്ടറി കുര്യൻ സക്കറിയ, വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ഭാരവാഹികൾ, പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ആസൂത്രണം ചെയുന്ന വിവിധ പരിപാടികളെപ്പറ്റി  വിശദമായി സംസാരിച്ചു 

പാസ്റ്റർ തോമസ് കുരുവിളയുടെ മാതാവ് ചിന്നമ്മ തോമസിന്റെ നിര്യാണത്തിൽ  യോഗം  അനുശോചനം രേഖപ്പെടുത്തി.  
പാസ്റ്റർ സണ്ണി വെട്ടാപാല  ഒക്ലഹോമ  പ്രൊവിൻസ് പ്രവർത്തനങ്ങൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേർന്നു സംസാരിച്ചു 
പ്രൊവിൻസ് പ്രസിഡന്റ് പുന്നൂസ്  തോമസ് സ്വാഗത പ്രസംഗവും ട്രഷറർ  സിഞ്ചു തോമസ് വോട്ട് ഓഫ് താങ്ക്‌സും അറിയിച്ചു 

വാർത്ത ∙ ജിനേഷ് തമ്പി  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.