Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് മലയാളി കൗൺസിന്റെ ആഭിമുഖ്യത്തിൽ ചരിത്രമ്യൂസിയവും കേരളത്തിൽ ആസ്ഥാന മന്ദിരവും

wmc-museam-inauguration തിരുവനന്തപുരത്ത് വേൾഡ് മലയാളി കൗൺസിലിന്റെ മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. കെ.രാജു നിർവഹിക്കുന്നു.

തിരുവനന്തപുരം∙ വേൾഡ് മലയാളി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ ആസ്ഥാനമന്ദിരവും ചരിത്ര മ്യൂസിയവും ഒരുങ്ങുന്നു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് സമ്മേളിച്ച 30 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 2018ൽ ഈ രണ്ട ് സംവിധാനങ്ങളും പ്രവർത്തന സജ്ജമാകും.

അടുത്ത ഒക്ടോബർ 21-23 വരെ ഹംഗറിയിലെ ബുഡാപെസ്റ്റിൽ ചേരുന്ന വേൾഡ് മലയാളി കൗൺസിലിന്റെ 10-ാം ദ്വിവത്സര കോൺഫറൻസിൽ ഇതിനുവേണ്ട ധനസമാഹരണ കമ്മിറ്റിക്ക് രൂപം നൽകുന്നതും മ്യൂസിയത്തിന്റെ ക്യൂറേറ്ററെ നിയമിക്കുന്നതുമായിരിക്കും.

ഓസ്ട്രേലിയ,തായ്ലൻഡ്, ഹോംകോംഗ്, സിംഗപ്പൂർ, ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ,യൂറോപ്പ്,ആഫ്രിക്ക,അമേരിക്ക,കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 40 ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് 250 ഓളം പ്രതിനിധികൾ ബുഡാപെസ്റ്റ് കോൺഫറൻസിൽ പങ്കെടുക്കും.ഈ സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ഇവരുടെ മേൽനോട്ടത്തിലാകും ആസ്ഥാന മന്ദിരത്തിന്റേയും ഹിസ്റ്ററി മ്യൂസിയത്തിന്റേയും നിർമാണം.കൂടുതൽ പ്രദേശിക ചാപ്റ്ററുകളുടെ രൂപീകരണവും ഈ ഭാരവാഹികളുടെ നേതൃത്വത്തിലുണ്ടാകും.

100ലധികം രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളുടെ സ്വത്വം തലമുറകൾക്കായി കാത്തുസൂക്ഷിക്കുന്നതിനുതകുന്ന സഹകരണവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്ന സംവിധാനമാണ് വേൾഡ് മലയാളി കൗൺസിൽ ലക്ഷ്യമിടുന്നത്.ഇതൊരു പ്രവാസി സംഘടനയല്ല. ലോകമെങ്ങുമുള്ള മലയാളികൾക്ക് കൈകോർക്കാനുള്ള വേദിയാണ്്.വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക നേതാക്കൾ ലക്ഷ്യമിട്ടതും അതാണ്.

ഇതിനിടെ വേൾഡ് മലയാളി കൗൺസിലിന്റെ ഗുഡ്വിൽ ദുരുപയോഗം ചെയ്യുന്ന വിമതപ്രവർത്തനങ്ങൾ നടക്കുന്ന വിവരം ശ്രദ്ധയിൽ പെട്ടിട്ടുണ്ട ്.എന്നാൽ എല്ലാ വിഭാഗിയതകൾക്കും സ്വാർത്ഥലക്ഷ്യങ്ങൾക്കും അതീതമായ മലയാളിസ്വത്വ സംരക്ഷണത്തിന് വേൾഡ് മലയാളി കൗൺസിൽ പ്രതിജ്ഞാബദ്ധമാണ്.ബുഡപെസ്റ്റിൽ ചേരുന്ന കോൺഫറൻസ് ഈ ദിശയിലുള്ള ദൃഢമായ കാൽവയ്പ്പായിരിക്കും.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒത്തുകൂടാനുള്ള വേദിയായിരിക്കും ഗ്ലോബൽ മലയാളി കമ്യൂണിറ്റി ആസ്ഥാനമെന്നുംകേരളത്തിന്റേയും മലയാളികളുടെയും സാംസ്കാരികവും മതപരവും ചരിത്രപരവും കലാപരവുമായ സംസ്കൃതിയുടെ ദൃശ്യ-ശ്രാവ്യ വിജ്ഞാന കേന്ദ്രമായിരിക്കും ഹിസ്റ്ററി മ്യൂസിയമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.

വാർത്ത∙ജോർജ് എം.കാക്കനാട്ട് 

Your Rating: