Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡബ്ല്യുഎംസി അമേരിക്ക റീജിയന്‍ (യൂണിഫൈഡ്) ഭാരവാഹികൾ അധികാരമേറ്റു

wmc-america

ഫിലഡൽഫിയ∙ ഡബ്ല്യുഎംസി അമേരിക്ക റീജിയന്‍ (യൂണിഫൈഡ്) ചെയര്‍മാനായി ജോര്‍ജ് ജെ. പനയ്ക്കല്‍ സത്യപ്രതിജ്ഞ ചെയ്തു സ്‌ഥാനം ഏറ്റെടുത്തു. ഡബ്ല്യുഎംസി അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ്, വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു സത്യപ്രതിജ്ഞ ചെയ്തത് ‌ഡാലസില്‍ നിന്നുമുള്ള പി.സി. മാത്യു ആണ്. ഡബ്ല്യുഎംസി നോര്‍ത്ത് ടെക്‌സസ് പ്രോവിന്‍സ് പ്രസിഡന്റ്, ഡബ്ല്യുഎംസി അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് ഫോര്‍ ഓര്‍ഗനൈസിംഗ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പാടവം തെളിയിച്ചിട്ടുണ്ട്.

ചുമതല ഏറ്റെടുത്ത മറ്റ് ഡബ്ല്യുഎംസി അമേരിക്ക റീജിയന്‍ (യൂണിഫൈഡ്) ഭാരവാഹിക: ജനറല്‍ സെക്രട്ടറി- കുര്യന്‍ സഖറിയ (ഒക്കലഹോമ), ട്രഷറര്‍- ഫിലിപ്പ് മാരേട്ട് (ന്യൂജഴ്‌സി), വൈസ് ചെയര്‍മാന്‍- വര്‍ഗീസ് കയ്യാലയ്ക്കകം (ഡാലസ്), വൈസ് ചെയര്‍പേഴ്‌സണ്‍- ത്രേസ്യാമ്മ നാടാവള്ളില്‍ (ന്യൂയോര്‍ക്ക്), വൈസ് പ്രസിഡന്റുമാർ - ചാക്കോ കോയിക്കലേത്ത് (ന്യൂയോര്‍ക്ക്), ടോം വിരിപ്പൻ, എൽദോ  പീറ്റർ (ഹൂസ്റ്റൺ), അസോസിയേറ്റ് സെക്രട്ടറി- പിന്റോ ചാക്കോ കണ്ണമ്പള്ളി (ന്യൂജഴ്‌സി), വിമന്‍സ് ഫോറം പ്രസിഡന്റ്- ആലീസ് ആറ്റുപുറം (ഫിലഡല്‍ഫിയ), യൂത്ത് ഫോറം പ്രസിഡന്റ്- സുധീര്‍ നമ്പ്യാര്‍ (ന്യൂജഴ്‌സി), ചാരിറ്റി ഫോറം പ്രസിഡന്റ്- ഡോ. രുഗ്മിണി പദ്മകുമാര്‍ (ന്യൂജഴ്‌സി), ഹെല്‍ത്ത് കെയര്‍ ഫോറം പ്രസിഡന്റ്- ഡോ. എലിസബത്ത് മാമ്മന്‍ (ന്യൂജഴ്‌സി), പബ്ലിക് റിലേഷന്‍സ് ഫോറം പ്രസിഡന്റ്- ജിനേഷ് തമ്പി (ന്യൂജഴ്‌സി).

അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായി സർവാത്മനാ പ്രവർത്തിക്കണമെന്ന് സത്യപ്രതിജ്ഞാ വാക്യങ്ങൾ ചൊല്ലിക്കൊടുത്ത ഔട്ട്ഗോയിംഗ് അമേരിക്കാ റീജിയൻ പ്രസിഡന്റും സീനിയർ ഡബ്ല്യുഎംസി ലീഡറുമായ ജോൺ ഷെറി നവഭരണ സാരഥികളോട് അഭ്യർത്ഥിച്ചു
 
പുതിയ നേതൃത്വത്തിന്  ആശംസകൾ നേരുന്നതിനൊപ്പം ഡബ്ല്യുഎംസി യുടെ ഐക്യത്തിനും, ഒരുമക്കും തടസം നിൽക്കുകയും വിമത ഗ്രൂപ്പുകൾക്കു രൂപം കൊടുക്കുകയും ചെയ്യുന്ന കുത്സിത ശക്തികളെ സമൂഹം തിരിച്ചറിയണമെന്ന് ഗ്ലോബൽ പ്രസിഡന്റ് ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അമേരിക്കൻ മലയാളികളോട് അഭ്യർത്ഥിച്ചു. ജോസഫ് ജി. പനക്കൽ ചെയർമാനായും, പി. സി. മാത്യു പ്രസിഡന്റായുമുള്ള ഡബ്ല്യുഎംസി അമേരിക്ക റീജിയന്‍ (യൂണിഫൈഡ്) ആണ് ഗ്ലോബൽ അംഗീകൃത വിഭാഗമെന്നു ഐസക് ജോൺ എടുത്തു പറഞ്ഞു.

ഇലക്ഷന് കമ്മീഷണർ ജോൺ തോമസ് (സോമൻ), ഡോ. ജെ. അലക്സാണ്ടർ റിട്ട. ഐ.എ.സ്. (ഗ്ലോബൽ ഇലക്ഷന് കമ്മീഷണർ) എന്നിവർ പരിപാടിയിൽസജീവമായി പങ്കെടുത്തു. ഗ്ലോബൽ ചെയർമാൻ പി. വി. പ്രവീൺ, എ.സ്. ജോസ്, സോമൻ ബേബി, സിറിയക് തോമസ്, ജോബിന്സണ്‍ കോട്ടത്തിൽ, സാബു ജോസഫ് സി. പി. എ, തോമസ് മൊട്ടക്കൽ, തങ്കമണി അരവിന്ദൻ, ഷോളി കുമ്പിളുവേലി,  എസ്. കെ. ചെറിയാൻ,  എന്നിവർ പുതിയ നേതൃനിരയെ ആശംസകൾ അറിയിച്ചു.

വാർത്ത∙ ജിനേഷ് തമ്പി (ഡബ്ല്യു.എം.സി അമേരിക്ക റീജിയന്‍ (യൂണിഫൈഡ്) - PRO 

Your Rating: