Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ദ്വൈവാര്‍ഷിക സമ്മേളനം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു

WMC1

ബാംഗ്ലൂർ∙ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ മൂന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന പത്താമത്‌ ദൈവവാര്‍ഷിക സമ്മേളനത്തിനു ബംഗ്ലൂരില്‍ ഉജ്വല തുടക്കം. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലോകം എമ്പാടുനിന്നും എത്തിയ പ്രധിനിധികളുടെ നിറഞ്ഞ സദസ്സിൽ വച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഇരു മുന്നണികളും പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും ലോകം എമ്പാടുനിന്നും ഉള്ള പ്രവാസികളുടെ സഹായം കേരളത്തിനുമുണ്ടാവണമെന്നും മുൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അതോടപ്പം വേൾഡ് മലയാളി കൗൺസിൽ ചെയ്യുന്ന കരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. മലയാളികളുടെ പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്താനും പ്രചരിപ്പിക്കാനും വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മുന്നോട്ട്‌ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

WMC4

ബംഗ്ലൂരിലെ ഹോട്ടല്‍ ക്യാപിറ്റോളില്‍ നടക്കുന്ന സമ്മേളനത്തിൽ അമേരിക്ക റീജിയൻ, യൂറോപ്പ് റീജിയൻ, ആഫ്രിക്ക റീജിയൻ, മിഡിൽ ഈസ്റ് റീജിയൻ, ഇന്ത്യ റീജിയൻ, മുതലായ ആറു റീജിയനുകളിൽ നിന്നും പ്രതിനിധികൾ എത്തി. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ബംഗ്ലൂരു പ്രസിഡന്റ്‌ സി. പി. രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുന്‍ കര്‍ണ്ണാടക ചീഫ്‌ സെക്രട്ടറിയും മന്ത്രിയുമായിരുന്ന ജെ. അലക്‌സാണ്ടര്‍, ഗ്ലോബല്‍ ചെയര്‍മാന്‍ വി.സി. പ്രവീണ്‍, ഗ്ലോബല്‍ പ്രസിഡന്റ്‌ ഐസക്ക്‌ ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗുഡ്‌വിൽ അംബാസഡർ എ.എസ്‌ ജോസ്‌, ജോണി കുരുവിള, പോള്‍ ഫെര്‍ണാണ്ടസ്‌, ടി.പി.ശ്രീനിവാസന്‍, ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ ഐ.എ.എസ്‌, എന്നിവര്‍ പ്രസംഗിച്ചു.

WMC3

ലോകം എമ്പാടും പരന്നു കിടക്കുന്ന വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസുകളിലും റീജിയനുകളിലും ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുപ്പ് നടത്തി യൂണിഫിക്കേഷൻ നടത്തി ഒത്തുകൂടിയ ആദ്യ സമ്മേളനത്തിനു ബാംഗ്ലൂർ സാക്ഷ്യം വഹിക്കുന്ന ധന്യ മുഹൂർത്തമാണിതെന്നു ചെയർമാൻ 
വി.സി. പ്രവീണ്‍ തന്റെ പ്രസംഗത്തിൽ പറഞ്ഞു. പ്രൊവിൻസ്, റീജിയൻ നേതാക്കളുടെ  ത്യാഗത്തിനെ അദ്ദേഹം അനുമോദിച്ചു.  

WMC7

ക്യാൻസറിനെതിരായി പോരാടുവാൻ ഹെൽത്തി ലൈഫ് സ്റ്റൈൽ പ്രൊമോട്ട് ചെയ്യുവാൻ സംഘടന അതിരാവിലെ സംഘടിപ്പിച്ച വേൾഡ് വോക്ക് ഒളിംപിയൻ അഞജു ബോബി ജോർജ് വോളന്റീയർ മാരുടെ കൂടെ ഓടി ഉദ്ഘാടനം ചെയ്തത് കോണ്‍ഫറൻസിനു തിളക്കമേകി. ആയിരത്തോളം പേർ ഓട്ടത്തിൽ പങ്കെടുത്തു. 

WMC2

അമേരിക്ക, യൂറോപ്പ്‌, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്‌ തുടങ്ങി 50ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള 400 ഓളം പ്രതിനിധികളും ഇന്ത്യ റീജിയണിനെ പ്രതിനിധീകരിച്ച്‌ വിവിധ പ്രോവിന്‍സുകളിലെ അംഗങ്ങളും വെള്ളിയായ്ഴ്ച തന്നെ എത്തി ചർച്ചകളിലും എക്സിക്യൂട്ടീവ് കൗൺസിലിലും പങ്കെടുത്തത് സമ്മേളനത്തിന്റെ വിജയമാണെന്ന് ഗ്ലോബൽ സെക്രട്ടറി സിറിയക് തോമസ്, മുൻ ഗ്ലോബൽ പ്രസിഡന്റ് അലക്സ് കോശി വിളനിലം, ഡോ. എ. വി. അനൂപ് എന്നിവർ സംയുക്‌തമായി അറിയിച്ചു. 

WMC5

അമേരിക്കയിൽ നിന്നും ഫിലിപ് മാരേട്ട്, തങ്കം അരവിന്ദ്, എസ്. കെ. ചെറിയാൻ, തോമസ് മൊട്ടക്കൽ, ഡോ. ജോർജ് ജേക്കബ് മുതലായ റീജിയൻ, പ്രൊവിൻസ് ഭാരവാഹികൾ പങ്കെടുത്തു. അമേരിക്ക റീജിയൻ ചെയർമാൻ ജോർജ് പനക്കൽ, പ്രസിഡന്റ് പി. സി. മാത്യു, സെക്രട്ടറി സാബു തലപ്പാലാ, പുന്നൂസ് തോമസ്, ജോൺ ഷെറി, വർഗീസ് കയ്യാലക്കകം, ത്രേസിയാമ്മ നാടാവള്ളിൽ എന്നിവർ ആശംസകൾ അറിയിച്ചു
.
വാർത്ത∙ പുത്തൻപുരയ്ക്കൽ മാത്യു

Your Rating: