Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് മലയാളി കൗൺസിൽ ഇന്ത്യൻസ്വാതന്ത്ര്യദിനം ആഘോഷിച്ചു

wmc_indipendance_pic1

ഡാലസ്∙ ഇരുപത്തിയൊന്നു വർഷങ്ങൾക്കു മുൻപ് ന്യൂജഴ്സിയിൽ പ്രവർത്തനം ആരംഭിച്ച വേൾഡ് മലയാളി കൗൺസിലിന്റെ ഡാലസ് ഫോർട്ട് വർത്ത് ഏരിയയിലെ അംഗീകൃത പ്രൊവിൻസുകളായ നോർത്ത് ടെക്സസ്, ഡാലസ്, ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസുകളുടെയും അമേരിക്ക റീജിയന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഈവർഷത്തെ ഇന്ത്യയുടെ സ്വാതൃന്ത്യദിന ആഘോഷങ്ങൾ റിച്ചാർഡ്സൺ സിറ്റിയിലുള്ള മുംതാസ് റെസ്റ്ററന്റിൽ ഓഗസ്റ്റ് 15 ന് വൈകിട്ട് സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ ഡാലസിലെ പ്രമുഖ സാമൂഹ്യപ്രവർത്തകരും മറ്റുകുടുംബാംഗങ്ങളും പങ്കെടുത്തു.

ഡാലസ് പ്രൊവിൻസ് ചെയർമാൻ വർഗീസ് മാത്യു അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രമോദ് നായർ സ്വാഗതപ്രസംഗവും ഫിലിപ്പ് ചാക്കോ നന്ദിപ്രസംഗവും നടത്തി. ഈഅവസരത്തിൽ ഇന്ത്യയുടെ സ്വാതന്ത്യ്രത്തെക്കുറിച്ചും അതിന്റെ വർത്തമാനകാലത്തെ പ്രസക്തിയെക്കുറിച്ചും മറ്റു പ്രാസംഗികരായ ഗോപാലപിള്ള, ഫിലിപ്പ് തോമസ്, എലിയാസ് കുട്ടി പത്രോസ്, ജോൺസൻ തലച്ചെല്ലൂർ, അലക്സ് അലക്സാണ്ട ർ, ചെറിയാൻ അലക്സാണ്ടർ, ദീപ ക്കൈതക്കപ്പുഴ, ജോർജ് ഫ്രാൻസിസ്, കൃഷ്ണകുമാർ പൊന്നത്തു, വര്ഗീസ് അലക്സാണ്ട ർ, സെസിൽ ചെറിയാൻ, രമ്യ ഉണ്ണിത്താൻ, ഷമീർ മുഹമ്മദ്, സൂസൻ അലക്സാണ്ടർ, തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങളും ദാർശനിക അഭിപ്രായങ്ങളും പങ്കുവയ്ക്കുകയും ഈ വിഷയങ്ങളെക്കുറിച്ചു ചർച്ച ചെയ്യുകയും ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ യൂത്ത് കൗൺസിലിനെ പ്രതിനിധികരിച്ചു ഹരി കൃഷ്ണകുമാർ, രോഹിത് നായർ, എന്നിവരും ചടങ്ങിൽ പങ്കെടുത്ത് ഈവർഷം യൂത്ത് കൗൺസിൽ നേതൃത്വംകൊടുക്കുന്ന കർമ്മപരിപാടികൾ സദസ്സിനുപരിചയപ്പെടുത്തുകയും സൗജന്യമെഡിക്കൽ ക്യാംപ്, രക്തദാനക്യാംപ്, സാൻഡ്‍വിച്ച് ഡൈവ് തുടങ്ങിയ പരിപാടികളിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.

ഡാലസ്, ഫോർട്ട് വർത്ത് സിറ്റികളിലുള്ള മൂന്ന് പ്രൊവിൻസുകളുടെയും സംയുക്ത ഓണാഘോഷങ്ങൾ സെപ്തംബർ 24-ന് നടത്തുവാനും ഈസമ്മേളനത്തിൽ തീരുമാനമായി. ഇതിലേക്ക് എല്ലാമലയാളികളെയും സാദരം ക്ഷണിക്കുന്നു

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: