Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രോവിൻസ് പിക്നിക്ക് 2016 വർണ്ണാഭമായി

wmcphiladelphiapicinic_pic

ഫിലഡൽഫിയ∙ സാഹോദര്യത്തിന്റെ നാട് എന്നറിയപ്പെടുന്ന ഫിലാഡൽഫിയയിൽ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള വാർഷിക പിക്നിക്ക് പ്രോവിൻസ് പ്രസിഡന്റ് രാജു പടയാട്ടിലിന്റെ നേതൃത്വത്തിൽ ഫിലഡൽഫിയ ലോർമിയർ പാർക്കിൽ നടന്നു.

അമ്പതിൽപ്പരം പേർ പങ്കെടുത്ത പിക്നിക്കിന് സാക്ഷ്യംവഹിക്കാൻ ഡബ്ല്യുഎംസി റീജണൽ ചെയർമാൻ ജോർജ് പനയ്ക്കൽ എത്തിയിരുന്നു. സ്ഥാപക നേതാവും ആദ്യ പ്രസിഡന്റുമായ സാബു ജേക്കബ് സിപിഎയുടെ സാന്നിധ്യം പിക്നിക്കിന് മാറ്റുകൂട്ടി. തുടർന്നു നടന്ന വിവിധങ്ങളായ കായിക മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കും അംഗങ്ങൾക്കും പ്രോവിൻസ് ചെയർവിമൺ മേരി ജോസഫ്, സെക്രട്ടറി സ്വപ്ന സജി, ട്രഷറർ ജോർജ് അമ്പാട്ട്, പ്രോഗ്രാം കോർഡിനേറ്റർ ജോസ് പാലത്തിങ്കൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു.

പിക്നിക്കിനു പുതുമ കൂട്ടുന്നതിനായി ഈവർഷം ആരംഭിച്ച ഡോർ പ്രൈസിനു ലിസി പടയാട്ടിൽ നേതൃത്വം നൽകി. ഹോസ്പിറ്റാലിറ്റി കോർഡിനേറ്ററായ ജോയി കരുമത്തിയുടെ ബാർബിക്യൂ എല്ലാവരുടേയും മനംകവരുന്നതായിരുന്നു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: