Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതയുടെ വസ്ത്രത്തിന് തീകൊളുത്തിയ ശേഷം പ്രതി രക്ഷപെട്ടു

muslim 000

മൻഹട്ടൻ (ന്യൂയോർക്ക്)∙ തിരക്കേറിയ മൻഹട്ടൻ ഫിഫ്ത്ത് അവന്യൂവിലൂടെ നടന്നു പോയിരുന്ന വനിതയുടെ വസ്ത്രത്തിന് തീ കൊളുത്തിയ ശേഷം രക്ഷപെട്ട പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ ന്യൂയോർക്ക് പൊലീസ് ശക്തിപ്പെടുത്തി. ഭീകരാക്രമണത്തിന്റെ സ്മരണ പുതുക്കുന്നതിന് ന്യൂയോർക്ക് നഗരം ഒരുങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് സംഭവം.

സെപ്റ്റംബർ 10 ശനിയാഴ്ച രാത്രി 9 മണിക്ക് മുസ്ലീം സമുദായാചാരപ്രകാരം വസ്ത്രം ധരിച്ചു പോയിരുന്ന മുപ്പത്തിയഞ്ചു വയസ്സ് പ്രായമുള്ള ദന്ത ഡോക്ടറായ വനിതയെ പിന്തുടർന്ന് എത്തിയ പ്രതിയാണ് സിഗരറ്റ് ലൈറ്റർ ഉപയോഗിച്ചു വസ്ത്രത്തിന് തീ കൊളുത്തിയത്. ശക്തമായ ചൂടനുഭവപ്പെട്ടതിനെ തുടർന്നാണ് വസ്ത്രത്തിന് തീപിടിച്ച വിവിരം ഇവർ അറിയുന്നത്. ഉടനെ തീ കെടുത്താൻ കഴിഞ്ഞതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.

സ്കോട്ട്ലൻഡിൽ നിന്നും സന്ദർശനത്തിനെത്തിയതായിരുന്നു ഗ്ലാസ്ക്കോയി നിന്നുള്ള വനിത. സംഭവം വംശീയ ആക്രമണമാണോ എന്ന് പൊലീസ് പരിശോധിച്ചു വരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന വീഡിയോ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. മുസ്ലീം സമുദായാംഗങ്ങൾക്കു നേരെ നടക്കുന്ന അക്രമ പരമ്പരകളുടെ തുടർച്ചയാണ് ഈ സംഭവമെന്ന് അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് കൗൺസിൽ വക്താവ് ഇബ്രാഹിം ഹൂപ്പർ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം സംഭവങ്ങളെക്കുറിച്ച്് അന്വേഷിക്കുന്നതിനും തടയുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ന്യൂയോർക്ക് മേയറോട് ഇവർ ആവശ്യപ്പെട്ടു.

വാർത്ത∙ പി. പി. ചെറിയാൻ  

Your Rating: