Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശുദ്ധ യൽദോ മോർ ബസേലിയോസ്സ് ബാവായുടെ ഓർമ്മപ്പെരുന്നാൾ

chicagostpetersperunal_pic

ഷിക്കാഗോ∙ കോതമംഗലം മാർത്തോമ്മൻ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ്സ് ബാവാ തിരുമനസ്സിന്റെ 331ാം ഓർമ്മപ്പെരുന്നാൾ ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ 2016 ഒക്്ടോബർ 1, 2 തീയതികളിൽ (ശനി, ഞായർ) പൂർവ്വാധികം ഭംഗിയായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ വർഷത്തെ പെരുന്നാളിനൊടനുബന്ധിച്ച് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണിവരെ ഉപവാസ വിശുദ്ധ ഗ്രന്ഥ പാരായണവും തുടർന്ന് സന്ധ്യാപ്രാർത്ഥനയും ഉണ്ടാകും.

ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് കുർബ്ബാനയും ഉണ്ടായിരിക്കും. കുർബ്ബാനമധ്യേ പരിശുദ്ധ ബാവായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർഥനയും പെരുന്നാൾ ഏറ്റുകഴിക്കുന്നവർക്ക് വേണ്ടി പ്രത്യേക സമർപ്പണ പ്രാർഥനയും ഉണ്ടായിരിക്കും.

പരിശുദ്ധ ബാവായുടെ ഓർമ്മപ്പെരുന്നാളിലും വിശുദ്ധ ഗ്രന്ഥ പാരായണത്തിലും വിശ്വാസികളേവരും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ വികാരി സക്കറിയ കോറെപ്പിസ്കോപ്പ തേലപ്പിള്ളിൽ അഭ്യർഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.